ഒടുവില്‍ വിവാദ പി ആര്‍ ഒ തെറിച്ചു, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വി.ഷാജി പുതിയ പി ആര്‍ ഒ.

പരിയാരം: ഒടുവില്‍ വിവാദ സഹയാത്രികനായ പി ആര്‍ ഒ ക്ക് സ്ഥാനചലനം, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പുതിയ പി ആര്‍ ഒയെ നിയമിച്ചു.

കാര്‍ഡിയോളജി വിഭാഗത്തിലെ വി.ഷാജിയെയാണ് പുതിയ പി ആര്‍ ഒയായി നിയമിച്ചത്.

ഒ പി ഉള്‍പ്പെടെയുള്ള പ്രധാന വിഭാഗങ്ങളുടെ ചുമതല ഷാജിക്കായിരിക്കും.

നിലവിലുള്ള പി ആര്‍ ഒ എം.എം.ദിലീപിനെ ഐ പി രോഗികളുടെയും കോവിഡുമായി ബന്ധപ്പെട്ട കേസ് ഷീറ്റുകളുടെയും റിക്കാര്‍ഡുകളുടെയും ചുമതലക്കാരനായി മാറ്റി നിയമിച്ചു.

ഇപ്പോള്‍ രണ്ടാം നിലയിലുള്ള മുഖ്യ പി ആര്‍ ഒ ഓഫീസിന്റെ ചുമതലയും ഷാജിക്കായിരിക്കും.

മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്ക് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിയമനങ്ങളെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

ഈ മാസം 10 മുതല്‍ ഉത്തരവ് നിലവില്‍ വരും.

ഷാജി നിലവില്‍ കാര്‍ഡിയോളജി, കാര്‍ഡിയോതെറാസിക് സര്‍ജറി വകുപ്പുകളില്‍ കൈകാര്യം ചെയ്യുന്ന ചുമതലകള്‍ തുടര്‍ന്നും അദ്ദേഹം വഹിക്കും.

പ്രതിദിന റിപ്പോര്‍ട്ടുകള്‍ ഇരുവരും എല്ലാദിവസവും സൂപ്രണ്ടിന് സമര്‍പ്പിക്കണമെന്നും പ്രിന്‍സിപ്പാള്‍ പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.

നിലവിലുണ്ടായിരുന്ന പി ആര്‍ ഒ ക്കെതിരെ ജീവനക്കാരില്‍ നിന്നുള്‍പ്പെടെ നിരവധി പരാതികള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇളക്കിപ്രതിഷ്ഠ നടന്നത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!