തളിപ്പറമ്പ് : തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളില്‍ പുതിയ റേഷന്‍കാര്‍ഡിനുള്ള അപേക്ഷകള്‍ തിങ്കളാഴ്ച്ച(25-6-2018)
മുതല്‍ സ്വീകരിച്ചു തുടങ്ങും. കാര്‍ഡിലെ തെറ്റ് തിരുത്തല്‍, അംഗങ്ങളെ കൂട്ടിച്ചേര്‍ക്കല്‍, അംഗങ്ങളെ ഒഴിവാക്കല്‍, കാര്‍ഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റല്‍, ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡ് തുടങ്ങിയവയ്ക്കുള്ള അപേക്ഷകളും സ്വീകരിക്കുന്നതാണ്. അപേക്ഷാഫോറം www.civilsupplieskerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ താമസ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, എല്ലാ അംഗങ്ങളുടേയും ആധാറിന്റെ പകര്‍പ്പുകള്‍, കാര്ഡുടമയായിരിക്കേണ്ട അംഗത്തിന്റെ രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ(ഒന്ന് ഫോറത്തില്‍ നിശ്ചിതസ്ഥലത്ത് പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തണം). നിലവില്‍ അംഗമായിട്ടുള്ള റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, അവശ്യമായ മറ്റ് രേഖകള്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഒരു റേഷന്‍ കാര്‍ഡിലും പോരില്ലാത്തവരുടെ പേര് ചേര്‍ക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിന്റെയോ എംഎല്‍എ, നഗരസഭ ചെയര്മാന് എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രം ഹാജരാക്കണം.

അനുബന്ധ രേഖകള്‍ ഇല്ലാത്ത അപേക്ഷകളും പൂര്‍ണ്ണമായി പൂരിപ്പിക്കാത്തവയും നിരസിക്കുന്നതാണ്. കാര്‍ഡുടമ മരണപ്പെട്ട സംഭവത്തില്‍ പുതിയ കാര്‍ഡുടമയുടെ രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷകരുടെ മൊബൈല്‍ നമ്പര്‍ എല്ലാ അപേക്ഷകളിലും ചേര്‍ക്കേണ്ടതാണ്. പുതിയ റേഷന്‍കാര്‍ഡിന്റെ വിതരണവും മറ്റ് അപേക്ഷകളിന്മേലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കലും കഴിഞ്ഞ ശേഷം വിവരം മാധ്യമങ്ങള്‍ വഴി അറിയിക്കുന്നതാണ്.
അപേക്ഷകള്‍ പഞ്ചായത്ത് നഗരസഭ തലങ്ങളിലാണ് സ്വീകരിക്കുന്നത്.
തീയ്യതി, പഞ്ചായത്ത്, സ്ഥലം എന്ന ക്രമത്തില്‍ ചുവടെ
. ജൂണ്‍ 25 പട്ടുവം പഞ്ചായത്ത്, പഞ്ചായത്ത് ഹാള്‍.
. ജൂണ്‍ 26 പരിയാരം പഞ്ചായത്ത് പൊയില്‍ യുവധാര ക്ലബ്ബ്.
