സ്വപ്‌നസാക്ഷാത്ക്കാരമായി പുഷ്പവല്ലിക്ക് വീട്-നിരാമയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റൊരു പൊന്‍തൂവല്‍.

തളിപ്പറമ്പ്:പുഷ്പവല്ലിയുടെ സ്വപ്നം പൂവണിയുന്നു. താമസ യോഗ്യമായ വീടില്ലാതെ ദുരിതം പേറുന്ന നിര്‍ധന കുടുംബത്തിനായി തളിപ്പറമ്പ് കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന നിരാമയ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മിച്ച് നല്‍കുന്ന വീടിന്റെ പണി പൂര്‍ത്തിയായി.

മണക്കടവ് ചീക്കാട്ടെ വടക്കേടത്ത് പുഷ്പവല്ലിക്കാണ് സ്വപ്ന സാക്ഷാത്കാരമായി സ്വന്തമായി ഒരു വീട് ഒരുങ്ങിയത്.

നിരാമയ ചാരിറ്റബിള്‍ ട്രസ്റ്റ്, റഫാ സത്സംഗം ബഹ്‌റിന്‍, സേവാഭാരതി ഉദയഗിരി എന്നി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് തലചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി വീട് നിര്‍മിച്ചത്.

വീടിന്റെ നിര്‍മാണം ലോക്ക്ഡൗണിന് മുന്നെ പൂര്‍ത്തിയാക്കുകയും മാര്‍ച്ച് 22 ന് ഉല്‍ഘാടനം നിശ്ചയിക്കുകയും ചെയ്തിരുന്നു.

ലോൗക്ഡൗണ്‍ സാഹചര്യത്തില്‍ താക്കോല്‍ദാനം നീട്ടിവെക്കുകയായിരുന്നു.

ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ ഒരു ഷെഡിലായിരുന്നു പുഷ്പവല്ലിയും രണ്ട് പെണ്‍മക്കളും താമസിച്ചിരുന്നത്.

ദുരവസ്ഥ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വീട് നിര്‍മാണം സന്നദ്ധ സഘടനകള്‍ ഏറ്റെടുത്തത്.

നിരാമയ ചാരിറ്റബിള്‍ ട്രസ്റ്റ് ഇതിനോടകം നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സംഘടനയാണ്.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ തളിപ്പറമ്പ് താലൂക്കിലെ നിരവധി കോളനി നിവാസികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കിയിരുന്നു.

ഇപ്പോള്‍ കരിമ്പത്തെ പരേതനായ കനകരാജന്റ കുടുംബത്തിനു വേണ്ടിയുള്ള പുതിയ വീടിന്റെ പണി തുടങ്ങിയിരിക്കുകയാണ് ട്രസ്റ്റ്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!