വിവാഹശേഷവും കാമുകനോടൊപ്പം പോകണമെന്നു വാശിപിടിച്ച നവവധുവിനെ ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷനില്‍ ഉപേക്ഷിച്ചു

തളിപ്പറമ്പ്: വിവാഹം കഴിഞ്ഞിട്ടും വധുവിന് പഴയ പ്രണയത്തിന്റെ ഹാങ്ങോവര്‍. വധു വരന്റെ വീട്ടില്‍ നില്‍ക്കില്ലെന്ന് പിടിവാശിപിടിച്ചതോടെ സംഭവം പോലീസ് സ്റ്റേഷനിലെത്തി.

ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കു ശേഷവും വധു പിടിവാശി ഉപേക്ഷിക്കതെ നിന്നതോടെ വധുവിന്റെ ബന്ധുക്കളും വരന്റെ വീട്ടുകാരും വധുവിനെ ഉപേക്ഷിച്ച് പോയി.

സ്റ്റേഷനില്‍ ഒറ്റപ്പെട്ട യുവതിയെ പോലീസ് അമ്മാവനെ വിളിച്ചു വരുത്തി കൂടെ വിട്ടു. ഒരു വര്‍ഷം മുമ്പ് നിശ്ചയിച്ചുറപ്പിച്ച പയ്യന്നൂര്‍ കോറോംസ്വദേശിനിയായ യുവതിയെ വിവാഹം ചെയ്യാന്‍ വേണ്ടി മാത്രമാണ് വിദേശത്ത് ജോലി ചെയ്യുന്ന കാഞ്ഞിരങ്ങാട് വണ്ണാരപ്പാറ സ്വദേശിയായ യുവാവ് നാട്ടിലെത്തിയത്.

ഇന്നലെ പയ്യന്നൂരിലെ ഓഡിറ്റോറിയത്തില്‍ വെച്ച് വിവാഹം കഴിഞ്ഞ് തിരികെ വരന്റെ വീട്ടിലേക്ക് വരുന്നതിനിടയിലാണ് വാട്‌സാപ്പില്‍ യുവാവിന്റെ ഫോണിലേക്ക് വധുവിന്റെ കാമുകന്റെ മെസേജ് വന്നത്.

ഇരുവരും ഉള്ള ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള ഈ മെസേജ് കണ്ട വരന്‍ വഴിക്ക് വെച്ചു തന്നെ യുവതിയോട് ഇതേപ്പറ്റി അന്വേഷിച്ചു. വരന്റെ വീട്ടിലെത്തിയ യുവതിയെ ഹിന്ദു ആചാരപ്രകാരം തന്നെ സ്വീകരിച്ചു.

ബന്ധുക്കളെ യാത്രയയക്കാനായി പുറത്തിറക്കിയ നവവധു എനിക്ക് ഇവിടെ നില്‍ക്കാനാവില്ലെന്നും തിരിച്ചു പോകണമെന്നും പറഞ്ഞ് ബഹളം വെച്ചു.

അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ പറഞ്ഞതൊന്നും യുവതി കേട്ടില്ല. ഒടുവില്‍ പ്രശ്‌നം പോലീസ് സ്റ്റേഷനിലെത്തി. തളിപ്പറമ്പ്എസ് ഐ കെ.പി.ഷൈന്‍ പെണ്‍കുട്ടിയുമായി സംസാരിച്ചുവെങ്കിലും തന്റെ കാമുകന്റെ കൂടെ പോകണമെന്ന നിലപാടിലായിരുന്നു യുവതി.

ഇതോടെ താലിയും മാലയും ഉള്‍പ്പെടെ തിരിച്ചു വേണമെന്നായി വരന്റെ വീട്ടുകാര്‍. സ്റ്റേഷനില്‍ വെച്ചു തന്നെ വധു താലിമാല ഊരി നല്‍കി.

കടം വാങ്ങിയാണ് തങ്ങള്‍ മകളുടെ വിവാഹം നടത്തിച്ചതെന്നും പൊതുജനമധ്യത്തില്‍ തങ്ങളെ അപമാനിച്ച മകളെ ഇനി വേണ്ടെന്നും പറഞ്ഞ് അച്ഛനമ്മമാരും ബന്ധുക്കളും വധുവിനെ സ്റ്റേഷനില്‍ ഉപേക്ഷിച്ച് കരഞ്ഞുകൊണ്ട് സ്ഥലം വിട്ടു.

വരന്റെ പാര്‍ട്ടിക്കാരും പോയതോടെ സ്റ്റേഷനില്‍ ഒറ്റപ്പെട്ട യുവതിയെ അമ്മാവനെ വിളിച്ചു വരുത്തിയാണ് പോലീസ് പറഞ്ഞു വിട്ടത്. പട്ടാന്നൂര്‍ സ്വദേശിയായ കാമുകനോടും വധൂവരന്‍മാരുടെ ബന്ധുക്കളോടും ഇന്ന് തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിവാഹത്തിന് ചെലവായ തുക നഷ്ടപരിഹാരം നല്‍കണമെന്ന നിലപാടിലാണ് വരന്റെ വീട്ടുകാര്‍. യുവതിയെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ കാമുകന്റെ വീട്ടുകാരുമായും പോലീസ് സംസാരിക്കും.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!