കണ്ണൂര്‍ ജില്ലയില്‍ മൂന്ന് കോവിഡ് ആശുപത്രികള്‍കൂടി-കരിമ്പത്തെ പഴയ സഹകരണ ആശുപത്രി കെട്ടിടവും കോവിഡ് ആശുപത്രിക്ക്.

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയില്‍ മൂന്ന് കോവിഡ് ആശുപത്രികള്‍ കൂടി വരുന്നു.

പരിയാരത്തെ കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജ്, തളിപ്പറമ്പ് കരിമ്പത്തെ താലൂക്ക് ആശുപത്രിക്ക് സമീപത്തുള്ള പഴയ സഹകരണ ആശുപത്രി കെട്ടിടം, പാലയാട് ഡയറ്റ് ഹോസ്റ്റല്‍ എന്നിവയാണ് കോവിഡ് ചികില്‍സാ കേന്ദ്രങ്ങളായി മാറുന്നത്.

ആയുര്‍വേദ കോളേജില്‍ 160 ബെഡുകളാണ് നിലവിലുള്ളത്. ഇവിടെ ചികില്‍സയില്‍ കഴിയുന്ന രോഗികളെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചതായി ആയുര്‍വേദ കോളേജ് മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.എന്‍.അജിത്കുമാര്‍ പറഞ്ഞു.

ഡി പി എമ്മിന്റെ നേതൃത്വത്തിലുള്ള സംഘം ഈ ആവശ്യത്തിനായി കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചിരുന്നു.

കരിമ്പത്തെ പഴയ സഹകരണ ആശുപത്രി കെട്ടിടം എയറോസിസ് കോളേജായി പ്രവര്‍ത്തിച്ചുവരുന്നത് ഒഴിഞ്ഞുകിടക്കുകയാണ്.

ഇവിടെ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ ഉപയോഗപ്പെടുത്തി കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിപ്പിക്കും.

നൂറിലേറെ ബെഡുകള്‍ ഇവിടെ സജീകരിക്കും. തലശേരി പാലയാട്ടുള്ള ഡയറ്റ് ഹോസ്റ്റലാണ് തലശേരി മേഖലയിലെ കോവിഡ് ചികില്‍സാകേന്ദ്രം.

ഈ മൂന്ന് കെട്ടിടങ്ങളും ഏറ്റെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു. ഉടന്‍തന്നെ ആശുപത്രികള്‍ പ്രവര്‍ത്തിപ്പിക്കാനാണ് നിര്‍ദ്ദേശമെന്നറിയുന്നു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!