തളിപ്പറമ്പ്: റവന്യൂ വകുപ്പ് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ. അസോസിയേഷന് സംസ്ഥാന വ്യാപകമായി നടത്തുന്ന കൂട്ട അവധി സമരത്തിന്റെ ഭാഗമായി തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രകടനവും വിശദീകരണവും സംഘടിപ്പിച്ചു.
വിശദീകരണ യോഗം സംസ്ഥാന കമ്മറ്റി അംഗം പി.സി.സാബു ഉദ്ഘാടനം ചെയ്തു.

എം. സനീഷ് അധ്യക്ഷത വഹിച്ചു. ജെസ്റ്റിന് വര്‍ഗീസ്, എ.ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു.
പ്രതിഷേധ പ്രകടനത്തിന് കെ.വി. മഹേഷ്, ജെന്നിഫര്‍ വര്‍ഗീസ്, പി.വി.വിനോദ്, കെ.വി. ഗായത്രി തുടങ്ങിയവര്‍ നേതൃത്വം നല്കി.
