എന്‍.ജി.ഒ.അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.പി.ഷനിജിന്റെ പിതാവ് മാധവന്‍ നിര്യാതനായി; സംസ്‌ക്കാരം ഇന്ന് (2-5-2010) രാവിലെ 10.30 ന് പയ്യാമ്പലം ശ്മശാനത്തില്‍.

പള്ളിയാംമൂല: എന്‍.ജി.ഒ അസോസിയേഷന്‍ കണ്ണൂര്‍
ജില്ലാ പ്രസിഡന്റ് എം.പി.ഷനിജിന്റെ (ഡെപ്യൂട്ടി തഹസില്‍ദാര്‍, റവന്യു വകുപ്പ്, കണ്ണൂര്‍) പിതാവ് എം. പി. മാധവന്‍ (82) നിര്യാതനായി.

പുഴാതി സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറിയായിരുന്നു. ഭാര്യ പരേതയായ സി.പി.ജലജ. ഷബിന്‍ (മോഡി അലുമിനിയം കണ്ണൂര്‍) മറ്റൊരു മകനാണ്. മരുമക്കള്‍: സോണിയ, രസ്‌ന.

സഹോദരങ്ങള്‍ രാമചന്ദ്രന്‍, ജനാര്‍ദ്ദനന്‍, വാസന്തി, പരേതനായ ബാലകൃഷ്ണന്‍. പരേതന്‍ ആദ്യകാല കോണ്‍ഗ്രസ് നേതാവും ദീര്‍ഘകാലം ചാലാട് ചാലില്‍ ശ്രീ പുതിയഭഗവതി ക്ഷേത്രം സെക്രട്ടറിയും ട്രഷററുമായിരുന്നു.

ചാലാട് നോര്‍ത്ത് എല്‍ പി സ്‌കൂള്‍ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്.എന്‍.ഡി.പി പള്ളിയാംമൂല ശാഖാ യോഗം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ശനിയാഴ്ച (02.05.2020) രാവിലെ 10:30 ന് പയ്യാമ്പലം ശ്മശാനത്തില്‍.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!