എം. ഹുസൈന്‍ മാസ്റ്റര്‍ അന്തരിച്ചു

തളിപ്പറമ്പ്: തളിപ്പറമ്പിലെ ചന്ദ്രിക ലേഖകനും മുതിര്‍ന്ന മുസ് ലിം ലീഗ് നേതാവുമായ എം ഹുസൈന്‍ മാസ്റ്റര്‍(68) അന്തരിച്ചു. വയനാട് ഓടത്തോട് സ്വദേശിയാണ്. ദീര്‍ഘകാലം പൂണങ്കോട് എ എല്‍ പി സ്‌കൂള്‍ അധ്യാപകനായിരുന്നു.

മുസ് ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, തളിപ്പറമ്പ് പ്രസ് ഫോറം പ്രസിഡന്റ്, കെ എ ടി എഫ് കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്,

തളിപ്പറമ്പ് സി എച്ച് സെന്റര്‍ വൈസ് പ്രസിഡണ്ട് പ്രവര്‍ത്തക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: അലീമ (അരിപ്പാമ്പ്ര) മക്കള്‍: സഈദ്(ബിസിനസ്, കോഴിക്കോട്), നജീബ് (അധ്യാപകന്‍, കുഞ്ഞിമംഗലം ഗോപാല്‍ യു പി സ്‌കൂള്‍), ആഷിഖ്(അധ്യാപകന്‍, കൂനം എ എല്‍ പി സ്‌കൂള്‍), ഷഫീഖ്(സ്റ്റാഫ്, തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ്),

നാസിം(ബംഗളൂരു). മരുമക്കള്‍: സുമയ്യ, ഖദീജ, സുബൈദ, റഹീന, അര്‍ഫീന. മൃതദേഹം രാവിലെ 10 മണി വരെ കുറുമാത്തൂരിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് മൃതദേഹം ഖബറടക്കാനായി ജന്മനാടായ വയനാട്ടിലേക്ക് കൊണ്ടുപോകും. ഉച്ച കഴിഞ്ഞ് ഖബറടക്കം നടക്കും.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!