റിട്ട. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പി വി.എം.ജോസഫ് നിര്യാതനായി, സംസ്‌ക്കാരം ഇന്ന് വൈകുന്നേരം തളിപ്പറമ്പ് സെന്റ്‌മേരീസ് ഫൊറോന പള്ളിയില്‍-

തളിപ്പറമ്പ്: റിട്ട. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കരിമ്പം പനക്കാട്ടെ വണ്ടനാനിയില്‍ വി.എം.ജോസഫ്(73) നിര്യാതനായി.

ഇന്ന് പുലര്‍ച്ചെ ആറിന് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.

ഭാര്യ: റോസമ്മ. മക്കള്‍: റോജന്‍, ജെറി.

മരുമക്കള്‍: അനി പുല്ലാട്ട്(ചെമ്പന്തൊട്ടി), ബൈജു മനയാനിക്കല്‍(ഗവ.എഞ്ചീനീയറിംഗ് കോളേജ്, മാങ്ങാട്ടുപറമ്പ്).

സംസ്‌ക്കാരം  പിന്നീട്‌ തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പുഷ്പഗിരി സെമിത്തേരിയില്‍.

പുളിങ്ങോം സ്വദേശിയായ വി.എം.ജോസഫ് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ എസ്.ഐ, സി.ഐ തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്. വര്‍ഷങ്ങളായി കരിമ്പം പനക്കാടാണ് താമസം.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!