ബൈക്കില്‍ നമ്പര്‍ പ്ലേറ്റിന് പകരം വിചിത്രബോര്‍ഡ് സ്ഥാപിച്ച യുവാവ് തളിപ്പറമ്പില്‍ പിടിയിലായി

തളിപ്പറമ്പ്:ലക്ഷങ്ങളുടെ ബൈക്കില്‍ നമ്പര്‍ പ്ലേറ്റിന് പകരം വിചിത്രബോര്‍ഡുമായി ഓടിച്ച യുവാവ് പിടിയിലായി. കാസര്‍കോട് ബന്ദിയോട് മംഗല്‍പ്പാടിയിലെ പൂക്കോട് മന്‍സിലില്‍ മുഹമ്മദ് അര്‍ഷാദിനെയാണ് (29) തളിപ്പറമ്പ് പോലീസ് പിടികൂടിയത്.

തളിപ്പറമ്പ് ടൗണില്‍ നിന്നാണ് ഇന്നലെ പോലീസ് അര്‍ഷാദ് ഓടിച്ച രണ്ട് ലക്ഷം രൂപ വിലയുള്ള ഡ്യൂക്ക് ബൈക്ക് പിടികൂടിയത്. പിടികൂടുമ്പോള്‍ ബൈക്കിന്റെ മുന്നിലെ നമ്പര്‍ പ്ലേറ്റില്‍ ‘രജിസ്‌ട്രേഷന്‍ ഫെയില്‍ഡ്’ എന്ന് ചുവന്ന അക്ഷരത്തിലുള്ള സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു.

അതില്‍ സംശയം തോന്നിയാണ് പോലീസ് ബൈക്ക് തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. പോലിസ് കൈനീട്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ അര്‍ഷദ് ഫെയില്‍ഡ് എന്ന ഭാഗം ചുരണ്ടി കളഞ്ഞു.

തുടര്‍ന്ന്സ്റ്റിക്കര്‍ പറിച്ചുമാറ്റി ബൈക്കിന്റെ കെ.എല്‍ 14 വൈ 6129 എന്ന നമ്പര്‍ പോലിസിന് കാണിച്ചുകൊടുത്തു. ചോദ്യം ചെയ്തപ്പോള്‍ നമ്പര്‍ മറയ്ക്കല്‍ ഫാഷനാണെന്നായിരുന്നു അര്‍ഷദിന്റെ മറുപടി. ബൈക്ക് കസ്റ്റഡിയിലെടുത്ത പോലീസ് അര്‍ഷദിനെതിരെ കേസെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!