തളിപ്പറമ്പില്‍ ലേബർ ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു

തളിപ്പറമ്പ് : ലേബർ ഡിപ്പാർട്മെന്റും തളിപ്പറമ്പ് അക്ഷയ സെന്ററും സംയുക്താഭിമുഖ്യത്തിൽ തളിപ്പറമ്പ് സീ ലാന്റ് കോംപ്ലെക്സിലെ അക്ഷയ സെന്ററിൽ ലേബർ ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു.

അസിസ്റ്റന്റ് ലേബർ ഓഫീസർ സജിത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ജില്ലാ പ്രസിഡന്റ്‌ കെ. എസ്‌. റിയാസിന് രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു.

അക്ഷയ കേന്ദ്ര സിന്ധു ടീച്ചർ അധ്യക്ഷത വഹിച്ചു. വ്യാപാരി നേതാക്കളായ വി. താജുദ്ധീൻ, ടി. ജയരാജ്, കെ. പി. മുസ്തഫ, കെ. അയൂബ് കെ. കെ. നാസർ, സി. പി. ഷൗക്കത്തലി എന്നിവർ സംസാരിച്ചു.

വ്യാപാരികൾക്ക് ലേബർ ലൈസൻസ് പുതുക്കുന്നതിനും പുതുതായി എടുക്കുന്നതിനും വേണ്ട സൗകര്യം ക്യാമ്പിൽ സംഘടിപ്പിച്ചിട്ടുണ്ട്. ക്യാമ്പ് അസിസ്റ്റന്റ് ലേബർ ഓഫീസർ സജിത്ത് ലേബർ ആക്ട് പുതിയ നിയമങ്ങളെ കുറിച്ചുള്ള നിയമങ്ങളെ കുറിച്ചും ഭേദഗതിയെ കുറിച്ചും ക്ലാസ്സ്‌ എടുത്തു. ക്യാമ്പ് 5 മണിവരെ തുടരും.

ലേബർ ലൈസൻസ് പുതുക്കേണ്ട അവസാന തീയ്യതി നവംബർ 30 ആണ്. കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക  9995000926

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!