പാലക്കയം തട്ടിലേക്ക് യാത്ര പോകുന്നവരെ ചൂഷണം ചെയ്യുന്ന ജീപ്പ് ഡ്രൈവര്‍മാരുടെ ക്രൂരത : സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കുറിപ്പ് വൈറലാകുന്നു

കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രവും വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രവുമായ പാലക്കയം തട്ടിലേക്ക് യാത്ര പോകുന്നവരെ ചൂഷണം ചെയ്യുന്ന ജീപ്പ് ഡ്രൈവര്‍മാരുടെ ക്രൂരതയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കുറിപ്പ് വൈറലാകുന്നു.

സ്വന്തം വാഹനങ്ങളിലെത്തുന്നവരെ അതില്‍ ടൂറിസ്റ്റ് സ്‌പോട്ടിലേക്ക് പോകാന്‍ അനുവദിക്കാതെ ജീപ്പുകളില്‍ നിര്‍ബന്ധമായി കയറ്റി വലിയ വാടക ഈടാക്കുന്നു എന്നാണ് കുറിപ്പില്‍ പറയുന്നത്. ജീപ്പ് ഡ്രൈവര്‍മാരെ അവഗണിച്ച പോകുന്നവരോട് അപമര്യാദയായി പെരുമാറുകയും വാഹനങ്ങള്‍ മനപൂര്‍വ്വം കേടുവരുത്താന്‍ ശ്രമിക്കുന്നുവെന്നും പരാതിയുണ്ട്.

ഇതിന് അവിടെയുളള സെക്യൂരിറ്റിയുടെ മൗനാനുവാദമുണ്ടെന്നും പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ…

കണ്ണൂര്‍ ജില്ലയിലെ പാലക്കയം തട്ടില്‍ അനുഭവക്കുറിപ്പാണിത്

ടൂറിസ്റ്റ് കേന്ദ്രമോ കൊള്ളസങ്കേതമോ?????!
പാലക്കയം തട്ടില്‍ പോകുന്നവരുടെ ശ്രദ്ധക്ക്..
കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റു കേന്ദ്രമായ പാലക്കയം തട്ടിലേക്ക് യാത്ര പോകുന്നവരെ ചൂഷണം ചെയ്യുന്ന ജീപ്പ് ഡ്രൈവര്‍മാരുടെ ക്രൂരതക്ക് ഇരയായി നിരാശരായി പാലക്കയം തട്ട് കാണാതെ തിരിച്ചു വരുന്നവരുടെ അനുഭവക്കുറിപ്പാണിത്..

സാധാരണ ഗതിയില്‍ ശ്രീകണ്ഠപുരം ചെമ്പേരി വഴി പാലക്കയം തട്ടിലേക്ക് പോകുന്നവര്‍ കുടിയാന്മല റൂട്ടില്‍ നിന്നും രണ്ട് വഴികളാണുള്ളത്. അതില്‍ ആദ്യത്തെ ലെഫ്റ്റ് റോഡ് വഴി പോകുന്നവരാണ് ജീപ്പ് ഡ്രൈവര്‍മാരുടെ കെണിയില്‍ അകപ്പെടുന്നത്.

ആ റോഡിലേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ ഒരു കൂട്ടം ജീപ്പ് ഡ്രൈവര്‍മാര്‍ സംഘം ചേര്‍ന്ന് യാത്രക്കാരെ തടയുകയും അങ്ങോട്ട് പോകണമെങ്കില്‍ ജീപ്പില്‍ കയറി മാത്രമേ പോകാന്‍ പറ്റൂ എന്ന് പറഞ്ഞു ഭയപ്പെടുത്തി ജീപ്പില്‍ കൊണ്ട് പോവുകയും ഏകദേശം ഒന്നര കിലോമീറ്റര്‍ മാത്രമുള്ള ദൂരം മാത്രമേ ഉള്ളൂ എങ്കിലും 800 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്..

ഇനി ആരെങ്കിലും ജീപ്പ് യാത്ര ഒഴിവാക്കി സ്വയം വണ്ടി ഓടിച്ചു പോകാന്‍ ശ്രമിച്ചാല്‍ റോഡിനു കുറുകെ വണ്ടി ഇട്ട് തടസ്സപ്പെടുത്തുകയും മുന്നിലും പിറകിലുമായി വന്നു ലോക്ക് ആക്കുകയും ചെയ്ത് ഫാമിലി അടക്കമുള്ളവരെ അസഭ്യം പറയുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്യുന്ന അനുഭവം ഉള്ളവര്‍ ധാരാളമാണ്..

ഇതിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയാല്‍ കണ്ണടക്കാറാണ് പതിവ്. സെക്യൂരിറ്റി ജീവനക്കാരും ജീപ്പ് ഡ്രൈവര്‍മാരും തമ്മിലുള്ള ഒത്തുകളി കാരണമാണ് ഇതൊരു ഇഷ്യൂ ആകാത്തത്.
പാലക്കയം റൂട്ടിലേക്കുള്ള രണ്ടാമത്തെ ലെഫ്റ്റ് റോഡിലൂടെ പോയാല്‍ സുഗമമായി അവിടെ എത്തിച്ചേരാമെന്ന് മിക്ക യാത്രക്കാര്‍ക്കും അറിയില്ല..

അത്‌കൊണ്ട് ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സാക്ഷര പ്രബുദ്ധ കേരളത്തില്‍ നടക്കുന്ന
ഈ പകല്‍കൊള്ളക്കെതിരെ പ്രതികരിക്കുകയും ഈ അവസ്ഥക്ക് ഒരു മാറ്റം ഉണ്ടാവുകയും ചെയ്യണമെങ്കില്‍ നമ്മള്‍ ഇത് ഏറ്റെടുത്തു വ്യാപകമായി ഷെയര്‍ ചെയ്ത് പ്രചരിപ്പിച്ചേ മതിയാകൂ..

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!