പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി കിച്ചണ്‍ 52 ദിവസം പിന്നിടുന്നു.

പരിയാരം:കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് 50 ദിവസം പിന്നിട്ടു.

ഇന്നേക്ക് അന്‍പത്തി രണ്ടാം ദിവസം. ഇന്നലെവരെയായി 67,200 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു.

സ്ഥലം എം.എല്‍.എ ടി.വി രാജേഷിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ സൊസൈറ്റിയും (പരിയാരം മെഡിക്കല്‍ കോളേജ് എംപ്ലോയിസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി) ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ദയ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ ദിനേനയെന്നോണം വിഭവസമാഹരണം നടത്തിയാണ് ഈ കമ്യുണിറ്റി കിച്ചണ്‍ പ്രവര്‍ത്തിക്കുന്നത്.

പ്രിന്‍സിപ്പാള്‍ ഡോ.എന്‍ റോയ്, ആശുപത്രി സൂപ്രണ്ട് ഡോ.കെ. സുദീപ് എന്നിവരുടെ മേല്‍ നോട്ടത്തില്‍ കൂടിയാണ് കിച്ചണ്‍ പ്രവര്‍ത്തിച്ചുവരുന്നത്.

സുമനസുകളായ മെഡിക്കല്‍ കോളേജിലെ ജീവനക്കാരും പൊതുജനങ്ങളും ഇതിന്റെ വിജയത്തിനായി സംഭാവന നല്‍കിയിട്ടുണ്ട്.

ഈ കമ്യുണിറ്റി കിച്ചണിന്റെ ഏറ്റവും വലിയ പ്രത്യേകത കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവര്‍ക്കും കൊറോണ നിരീക്ഷണത്തിലുള്ളവര്‍ക്കും ഇവരുടെ കൂട്ടിരിപ്പുകാര്‍ക്കും കോവിഡ് ഡ്യുട്ടിയിലുള്ള ഡോക്ടര്‍മാര്‍ മുതല്‍ ശുചികരണ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കും കൊറോണ ഡ്യുട്ടിയിലുള്ള പോലീസുകാര്‍ക്കും ഉള്‍പ്പടെ ഭക്ഷണം സൗജന്യമായി നല്‍കി വരുന്നു എന്നതാണ്.

ആശുപത്രയില്‍ ചികിത്സയിലുള്ള ഇതര രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം 20 രൂപ നിരക്കിലുമാണ് അനുവദിക്കുന്നത്.

വിവിധ ഘട്ടങ്ങളില്‍ കെ.കെ.രാകേഷ് എം.പി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ കമ്യൂണിറ്റി കിച്ചണ്‍ സന്ദര്‍ശിച്ചിരുന്നു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!