നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്‌നി റിസര്‍ച്ച് ആന്റ് ട്രാന്‍സ്പ്ലാന്റേഷന്‍ സെന്റര്‍–തറക്കല്ലിട്ടിട്ട് 11 വര്‍ഷം-മുളച്ചുപൊന്തിയത് പുല്ലുകള്‍ മാത്രം

Report–കരിമ്പം കെ പി രാജീവന്‍

പരിയാരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്‌നി റിസര്‍ച്ച് ആന്റ് ട്രാന്‍സ്പ്ലാന്റേഷന്‍ സെന്റര്‍-കേള്‍ക്കുമ്പോള്‍ എന്തോ വലിയ സംഭവമാണെന്ന് തോന്നുമെങ്കിലും ഇത് കഴിഞ്ഞ 11 വര്‍ഷമായി വെയിലും മഴയുമേറ്റ് പുല്ലുകളും കാടുകളും വളര്‍ന്നു തുടങ്ങിയ ഒരു തറക്കല്ലാണ്.

കൃത്യമായി പറഞ്ഞാല്‍ 2009-സെപ്തംബര്‍-18 ന് അന്നത്തെ സഹകരണ വകുപ്പ് മന്ത്രി ജി.സുധാകരനാണ് ഈ തറക്കല്ലിട്ടത്.

സഹകരണ നവരത്‌നം കേരളിയം ലോട്ടറിയില്‍ നിന്നും രണ്ട് കോടി രൂപയും ഇതിന് അനുവദിച്ചു.

ഇപ്പോള്‍ വടക്കേമലബാറില്‍ എവിടെയും കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍ സംവിധാനമില്ല.

മാത്രമല്ല, കിഡ്‌നി രോഗികളുടെ എണ്ണവും ക്രമാതീതമായി വര്‍ദ്ധിക്കുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ എല്ലാവരും തന്നെ സ്വാഗതം ചെയ്ത ഒരു പദ്ധതിയാണിത്.

എന്നാല്‍ സംഭവം 11  വര്‍ഷം പൂര്‍ത്തിയാവാറായിട്ടും തറക്കല്ലില്‍ തന്നെ തുടരുകയാണ്.

മന്ത്രി അന്നത്തെ ചടങ്ങില്‍ തന്നെയാണ് രണ്ടുകോടി അനുവദിച്ചതായും ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും പ്രഖ്യാപിച്ചത്.

മെഡിക്കല്‍ കോളേജിലെ പ്രധാന കെട്ടിടത്തിന് പിറകിലാണ് റിസര്‍ച്ച് സെന്ററിന് തറക്കല്ലിട്ടത്.

പിന്നീട് പക്ഷെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല, ബന്ധപ്പെട്ടവര്‍ക്കാര്‍ക്കും ഇതേക്കുറിച്ച് ഒന്നും തന്നെ അറിയില്ല.

പ്രഖ്യാപിക്കപ്പെട്ട രണ്ടുകോടി രൂപ എന്തായി എന്നതും ദുരൂഹമായി തുടരുന്നു.

11 വര്‍ഷത്തിന് ശേഷം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തുകഴിഞ്ഞു.

500 കോടിയുടെ വികസന പദ്ധതികള്‍ ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിട്ടും വര്‍ഷം ഒന്നുകഴിഞ്ഞു.

വിവാദങ്ങളല്ലാതെ പരിയാരത്ത് മറ്റൊന്നും നടക്കുകയില്ലെന്നറിയാവുന്നതിനാല്‍ ജനങ്ങളും നിശ്ബദരാണ്. 

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!