പരിയാരം പ്രസ് ക്ലബ്ബ്-ടി.വി.പത്മനാഭന്‍ മാസ്റ്റര്‍ പ്രസിഡന്റ്, പ്രണവ് പെരുവാമ്പ സെക്രട്ടറി, അനില്‍ പുതിയ വീട്ടില്‍ ട്രഷറര്‍.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്തെ സര്‍ക്കാര്‍ ഭൂമി ഉപയോഗപ്പെടുത്തി ബസ്റ്റാന്റ് കം ഷോപ്പിംഗ് സെന്റര്‍ നിര്‍മ്മിക്കണമെന്ന് പരിയാരം പ്രസ്‌ക്ലബ്ബ് ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു.

ദേശീയപാതയോരത്തെ സര്‍ക്കാര്‍ ഭൂമി ഇതിനായി ഉപയോഗപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.

ടി.വി.പത്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ടി.വി.പത്മനാഭന്‍ മാസ്റ്റര്‍(ദേശാഭിമാനി)-പ്രസിഡന്റ്, പ്രണവ് പെരുവാമ്പ(നെറ്റ്‌വര്‍ക്ക് ചാനല്‍)-സെക്രട്ടറി, പി.വി.അനില്‍ (ലൈവ് ടി വി ഓണ്‍ലൈന്‍)-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!