നിയുക്ത കല്യാശേരി എം എല്‍ എ എം.വിജിന്‍ മലയിടിച്ചില്‍ ഉണ്ടായ പട്ടുവം കൂത്താട് സന്ദര്‍ശിച്ചു-മണ്ണിടിച്ചില്‍ തടയാന്‍ നടപടി സ്വീകരിക്കുമെന്നും എം.വിജിന്‍-

തളിപ്പറമ്പ്: പട്ടുവം കൂത്താട് മലപ്രദേശത്തു മണ്ണിടിച്ചല്‍ നടന്ന പ്രദേശം നിയുക്ത എം എല്‍ എ എം.വിജിന്‍ സന്ദര്‍ശിച്ചു.

പട്ടുവം വില്ലേജില്‍ കൂത്താട്ട് പ്രദേശത്തു മണ്ണിടിച്ചല്‍ കാരണം കുന്നിന്റെ താഴ്‌വരയില്‍ താമസിക്കുന്ന 30 ഓളം വീട്ടുകാര്‍ ബുദ്ധിമുട്ടിലാണ്.
മണ്ണിടിച്ചലുമായി ബന്ധപ്പെട്ട് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡിസ് (എന്‍ സി ഇ എസ് എസ്) ഉദ്യോഗസ്ഥരെ ഉള്‍പ്പടുത്തി

വിദഗ്ദ്ധ സമിതിയെകൊണ്ട് ശാസ്ത്രീയമായ പഠനം നടത്താന്‍ നേരത്തെ റവന്യൂ വകുപ്പ് മന്ത്രിയോട് മുന്‍ എം എല്‍ എ ടി വി രാജേഷ് ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്‍ സി ഇ എസ് എസ് ന്റെ പഠന റിപ്പോര്‍ട്ട് എത്രയും വേഗം ലഭ്യമാക്കുന്നതിനും മണ്ണിടിച്ചല്‍ തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എം വിജിന്‍ പറഞ്ഞു.

പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി, സി പി എം അരിയില്‍ ലോക്കല്‍ സെക്രട്ടറി കെ. ദാമോദരന്‍, കെ.കരുണാകരന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!