മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ലൈംഗികാതിക്രമ കേസില്‍ അറസ്റ്റില്‍

ട്രെയിനില്‍ സഹയാത്രികയുടെ ശരീരത്തില്‍ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്ന കേസില്‍ മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം പോള്‍ ഗാസ്‌കോയ്ന്‍ അറസ്റ്റില്‍.

1990ല്‍ ലോകകപ്പ് സെമിയില്‍ എത്തിയ ഇംഗ്ലണ്ട് ടീമില്‍ അംഗമായിരുന്നു. തന്റെ കളിക്കാലത്ത് മധ്യനിരയിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി അറിയപ്പെട്ടു.

ടോട്ടനം ഹോട്ട്‌സ്പര്‍, ലാസിയോ, ഗ്ലാസ്‌ഗോ റേഞ്ചേഴ്‌സ് ടീമുകള്‍ക്കായി കളിച്ചു. അമ്പത്തൊന്നുകാരനായ ഗാസ ഫുട്‌ബോളില്‍നിന്ന് വിരമിച്ചശേഷം കടുത്ത മദ്യപാനത്തിന് അടിമയാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.

You can like this post!

You may also like!