തളിപ്പറമ്പ്: തളിപ്പറമ്പിലെ വ്യാപാരസ്ഥാപനങ്ങളില്‍ ശാസ്ത്രീയമായ രീതിയില്‍ സാനിറ്റൈസര്‍ വെക്കുന്നതിനുള്ള ‘പെഡല്‍ സ്റ്റാന്‍ഡ്’ വിതരണോദ്ഘാടനം തളിപ്പറമ്പ് ഡി വൈ എസ് പി ടി കെ രത്നകുമാര്‍ നിര്‍വ്വഹിച്ചു.
അറ്റ്ലസ് ജ്വല്ലറി ഉടമ എം.വി.പ്രതീഷിന് നല്‍കിയാണ് ഉദ്ഘാടനം നടന്നത്.

മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ.എസ്. റിയാസ് അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് മുന്‍സിപ്പല്‍ സെക്രട്ടറി കെ.പി.ഹസീന, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി.ബൈജു എന്നിവര്‍ സംസാരിച്ചു.
കേരളത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു പട്ടണത്തില്‍ എല്ലാ സ്ഥാപനങ്ങളിലും ശാസ്ത്രീയമായ രീതിയില്‍ സാനിറ്റൈസര്‍ കൈകൊണ്ടു തൊടാതെ പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ഡ് വിതരണം ചെയ്തത്.
രോഗവ്യാപനം തടയുന്നതിന് സാമൂഹിക അകലത്തോടൊപ്പം സ്പര്ശനമേഖലയും അണുവിമുതമാക്കേണ്ടതാണ്.
നല്ല നാളേക്ക് വേണ്ടി മുഴുവന്‍ സ്ഥാപനങ്ങളും ഇതുപോലെയുള്ള ക്രമീകരണം നടത്തി രോഗവ്യാപനം തടയാന്‍ സഹായിക്കേണ്ടതാണെന്ന് വ്യാപാരി നേതാക്കള്‍ ആവശ്യപ്പെട്ടു.
ചടങ്ങില്‍ തളിപ്പറമ്പ മെര്‍ച്ചന്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി വി. താജുദ്ധീന്‍ സ്വാഗതവും ട്രഷറര്‍ ടി. ജയരാജ് നന്ദിയും പറഞ്ഞു
