സംവിധായകന്‍ പി.ഗോപികുമാര്‍ അന്തരിച്ചു-മുഹമ്മദ്‌റാഫിയെ മലയാളത്തില്‍ പിന്നണി പാടിച്ച ഏക സംവിധായകന്‍

    

തയ്യാറാക്കിയത്കരിമ്പം.കെ.പി.രാജീവന്‍

    ഇന്ന് അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ പി.ഗോപികുമാര്‍ എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമാരംഗത്ത് കഴിവുതെളിയിച്ച വ്യക്തിത്വമായിരുന്നു.

1977 ല്‍ കമലഹാസനെ നായകനാക്കി അഷ്ടമംഗല്യം എന്ന ചിത്രം സംവിധാനം ചെയ്ത് രംഗത്തുവന്ന ഗോപികുമാര്‍ വെറും പത്ത് സിനിമകള്‍ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂവെങ്കിലും മലയാള സിനിമ എന്നെന്നും ഓര്‍മ്മിക്കുന്ന നാഴികക്കല്ലുകളായിരുന്നു ആ സിനിമകള്‍.

10 സിനിമകളില്‍ ഒന്‍പതെണ്ണത്തിലും കാലത്തെ അതിജീവിക്കുന്ന പാട്ടുകള്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിരുന്നു.

അഷ്ടമംഗല്യത്തില്‍ ഇന്ദുകമലം ചൂടി—, സഹ്യഗിരിയുടെ–,ഉഷസില്‍ നീയോരു തുഷാരബിന്ദു—(കാനം.ഇ.ജെ-എം.കെ.അര്‍ജുനന്‍) 1977 ല്‍ ഹര്‍ഷബാഷ്പം എന്ന തന്റെ രണ്ടാമത്തെ സിനിമയിലാണ് യേശുദാസ് പാടിയ പ്രശസ്തമായ ആയിരം കാതം അകലെയാണെങ്കിലും മായാതെ മക്ക മനസില്‍ നില്‍ക്കും—എന്ന ഗാനം(കെ.എച്ച്.ഖാന്‍സാഹിബ്-ആര്‍ജുനന്‍), 1978 ല്‍ അതേ വര്‍ഷം തന്നെ മനോരഥം എന്ന സിനിമയില്‍ തന്റെ ഗുരുനാഥനായ സംവിധായകന്‍ പി.ഭാസ്‌ക്കരനെ നായക തുല്യമായ വേഷത്തില്‍ അവതരിപ്പിച്ചു.

അതേ വര്‍ഷം തന്നെ പിച്ചിപ്പൂ എന്ന പേരില്‍ സുകുമാരനെ നായകനാക്കി സിനിമ സംവിധാനം ചെയ്തു.

979 ല്‍ ഇവള്‍ ഒരു നാടോടി എന്ന ചിത്രത്തിലൂടെ വ്യത്യസ്തമായ ഒരു പ്രതികാരകഥ അവതരിപ്പിച്ചു.

ഡോ.ഷാജഹാന്‍-എസ്.ഡി.ശേഖര്‍ ടീം ഒരുക്കിയ പറന്നു പറന്നു പോ—, മന്‍മഥ മഞ്ജരിയില്‍ പൂക്കും എന്നീ ഗാനങ്ങള്‍ ഇന്നും ഹിറ്റുകളാണ്.

1980 ല്‍ കണ്ണുകള്‍ എന്ന പേരില്‍ ഒരുക്കിയ സിനിമയിലാണ് യേശുദാസ് പാടിയ പ്രശസ്തമായ ഈശ്വരാ ജഗദീശ്വരാ എന്ന ഗാനം(രവി വിലങ്ങന്‍-ദക്ഷിണാമൂര്‍ത്തി). 1980 ലെ തളിരിട്ട കിനാക്കള്‍ എന്ന ചിത്രത്തിലാണ് പ്രശസ്ത ഹിന്ദി ഗായകന്‍ മുഹമ്മദ്‌റാഫിയെ കൊണ്ടുവന്ന് അദ്ദേഹം ഹിന്ദിയില്‍ പാടിച്ചത്.

ഹിന്ദി നടി തനൂജ അഭിനയിച്ച ഈ ചിത്രത്തില്‍ സുകുമാരനായിരുന്നു നായകന്‍. അടൂര്‍ഭവാനിയേയും കുതിരവട്ടം പപ്പുവിനെയും കാമുകി കാമുകന്‍മാരായി അഭിനയിപ്പിച്ചാണ് മുഹമ്മദ്‌റാഫിയുടെ ഗാനം രംഗത്ത് അവതരിപ്പിച്ചത്(പി.ഭാസ്‌ക്കരന്‍-ജിതിന്‍ശ്യാം).

1981 ല്‍ കാട്ടുപോത്ത് എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും സിനിമ പുറത്തിറങ്ങിയില്ല.

ഈ ചിത്രത്തിന് വേണ്ടി പി.ഭാസ്‌ക്കരന്‍-ജെറി അമല്‍ദേവ് ടീം ഒരുക്കിയ പൂവല്ല പൂന്തളിരല്ല എന്ന ഗാനം ഇന്നും ഹിറ്റ് ചാര്‍ട്ടിലാണ്.

1981 ല്‍ തന്നെ അരയന്നം എന്ന സിനിമ സംവിധാനം ചെയ്തുവെങ്കിലും പിന്നീട് 2003 ലാണ് ഗോപികുമാര്‍ സംവിധാനരംഗത്തു വന്നത്.

സൗദാമിനി എന്ന ഹൊറര്‍ ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്.

പ്രശസ്ത സംവിധായകന്‍ പി.ചന്ദ്രകുമാര്‍, ഛായാഗ്രാഗകനും നടനും സംവിധായകനുമായ പി.സുകുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!