പിണറായിക്കും ശൈലജ ടീച്ചര്‍ക്കും കേരളസര്‍ക്കാറിനും സിന്ദാബാദ് വിളിച്ച് കോവിഡ് വിമുക്തന്‍ ആശുപത്രി വിട്ടു-

തളിപ്പറമ്പ്: കേരള സര്‍ക്കാര്‍ സിന്ദാബാദ്, മുഖ്യമന്ത്രി പിണറായി വിജയന്‍ സിന്ദാബാദ്, ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ സിന്ദാബാദ്—-

ഇത് പാര്‍ട്ടി സമ്മേളനത്തില്‍ ഉയര്‍ന്നു കേട്ട മുദ്രാവാക്യമല്ല, ഇന്നലെ ഉച്ചക്ക് രണ്ടരയോടെ കോവിഡ് വിമുക്തനായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജായി പോകാനെത്തിയ 81 കാരനായ കോവിഡ് വിമുക്തന്‍ ചെറുവാഞ്ചേരി സ്വദേശി റഹ്മത്ത് ഹൗസില്‍ ഷംസുദ്ദീനാണ് ആംബുലന്‍സില്‍ കയറാന്‍ പോകുന്നതിനിടയില്‍ ആവേശംകയറി മുദ്രാവാക്യം മുഴക്കിയത്.

ആശുപത്രിക്കകത്ത് പെട്ടന്ന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സിന്ദാബാദ് വിളികേട്ട് ആശുപത്രി ജീവനക്കാരും രോഗികളും ഒരു നിമിഷം ഞെട്ടി.

ആശുപത്രിയിലെ മുറിയില്‍ നിന്നും ലിഫ്റ്റില്‍ പുറത്തേക്ക് വന്ന ഷംസുദ്ദീന്‍ സംസ്ഥാന സര്‍ക്കാറിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളേക്കുറിച്ചും സംബന്ധിച്ച് നൂറുനാവോടെയാണ് സംസാരിച്ചത്.

അതോടൊപ്പം തന്നെ പരിചരിച്ച ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ ശുചീകരണ ജീവനക്കാര്‍ തുടങ്ങി എല്ലാവര്‍ക്കും മുന്നിലും തൊഴുകൈയോടെയെത്തിയാണ് ഷംസുദ്ദീന്‍ നന്ദിപറഞ്ഞത്.

ഷംസുദ്ദീന്റെ കുടുംബത്തിലെ 10 പര്‍ക്കാണ് കോവിഡ് രോഗം ബാധിച്ചത്. ഷംസുദ്ദീന്റെ മകളും കുടുംബവും വിദേശത്ത് നിന്ന് എത്തിയതോടെയാണ് സമ്പര്‍ക്കം മുഖേന ഇദ്ദേഹം രോഗബാധിതനായത്.

ഭാര്യ, മക്കള്‍, മരുമക്കള്‍, പേരക്കുട്ടികള്‍ തുടങ്ങി മറ്റുള്ളവര്‍ക്കും രോഗം ബാധിച്ചു. കോവിഡ് ബാധിക്കപ്പെടുകയും പിന്നീട് രോഗം മാറുകയും ചെയ്ത ഇദ്ദേഹത്തിന്റെ മകള്‍ ഏപ്രില്‍ 29 ന് മെഡിക്കല്‍ കോളേജില്‍ വെച്ച് സിസേറിയന്‍ ശസ്ത്രക്രിയ വഴി പെണ്‍കുഞ്ഞിന് ജന്‍മം നല്‍കുകയും ചെയ്തിരുന്നു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!