പോളിയോ നിര്‍മ്മാര്‍ജന രംഗത്ത് 25 വര്‍ഷത്തെ നിസ്വാര്‍ത്ഥ സേവനം, ആരോഗ്യ പ്രവര്‍ത്തകന്‍ പി.വി.നാരായണന്‍ കുട്ടിയെ അനുമോദിച്ചു-

തളിപ്പറമ്പ്: കഴിഞ്ഞ 25 വര്‍ഷമായി പോളിയോ നിര്‍മ്മാര്‍ജ്ജന രംഗത്ത് നല്‍കിവരുന്ന ആത്മ സമര്‍പ്പണത്തിന് ആരോഗ്യ പ്രവര്‍ത്തകന്‍ പി.വി. നാരായണന്‍ കുട്ടിയെ അനുമോദിച്ചു.

ഏഴോം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും തളിപ്പറമ്പ് നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി പി മുഹമ്മദ് നിസാര്‍ അധ്യക്ഷത വഹിച്ചു.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ് കൊങ്ങായി ഉപഹാരം നല്‍കി. ഏഴോം മെഡിക്കല്‍ ഓഫീസര്‍ ഡോ.മിനി ശ്രീധരന്‍ മുഖ്യാതിഥി ആയിരുന്നു.

ഏഴോം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി പി അബ്ദുല്‍ റഷീദ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. നബീസാബീവി, ജെ. എച്ച്. ഐ കെ പി ശ്രീനിവാസന്‍ ജെ.പി.എച്ച്മാരായ വി.പി.അജിത, ആന്‍സി വര്‍ഗീസ്, പി.ഉഷ, ടി.എ.സോഫി, ഭാവന എന്നിവര്‍ സംസാരിച്ചു.

അനുമോദന യോഗത്തിന് ബൂത്ത് കോര്‍ഡിനേറ്റര്‍ പി വി നാരായണന്‍കുട്ടി മറുപടി പ്രസംഗം നടത്തി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!