പൂമംഗലം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു

തളിപ്പറമ്പ്: പൂമംഗലം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു.

വിതരണോദ്ഘാടനം മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പറുമായ പി.കെ സരസ്വതി നിര്‍വ്വഹിച്ചു.

തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി. ആനന്ദകുമാര്‍ കിറ്റ് ഏറ്റുവാങ്ങി. പൂമംഗലം, ചവനപ്പുഴ, കണിച്ചാമല്‍ പ്രദേശങ്ങളിലെ അറുന്നൂറോളം വീടുകളില്‍ കിറ്റുകള്‍ നല്‍കി.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി എം.എന്‍ പൂമംഗലം, ആര്‍.കെ ഗംഗാധരന്‍, കെ. ലക്ഷമണന്‍, എ. ബാലന്‍ സംസാരിച്ചു.

കെ. വത്സന്‍, കെ. മനീഷ്, എം. സുരേശന്‍, വി.പി സുമേഷ്, സി. കുമാരന്‍, ഇ. സുരേഷ്ബാബു എന്നിവര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!