തളിപ്പറമ്പ്: കോഴിക്കൂട്ടില്‍ കയറി രണ്ട് കോഴികളെ അകത്താക്കിയ പെരുമ്പാമ്പ് ഒടുവില്‍ ചാക്കിലായി. ഇന്ന് രാവിലെയാണ് സംഭവം.
കരിമ്പം ബ്ലോക്ക് ഓഫീസിന് സമീപത്തെ കെ.വി.സി.മേമിയുടെ വീട്ടിലെ കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പാണ് പിടിയിലായത്.

നഗരസഭയില്‍ നിന്നും കഴിഞ്ഞ മാസം ലഭിച്ച അഞ്ച് കോഴികളെയും വീട്ടിന് സമീപത്തെ കെട്ടിടത്തിനകത്തെ കൂട്ടിലാണ് വളര്‍ത്തിയിരുന്നത്.
ഇന്ന് രാവിലെ ഒരു കോഴിയെ കൂട്ിനകത്ത് ചത്ത നിലയില്‍ കാണുകയും മറ്റ് കോഴികളെ കാണാതാവുകയും ചെയ്തതോടെ നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിനകത്ത് പെരുമ്പാമ്പിനെ കണ്ടത്.
വിവരം ലഭിച്ചത് പ്രകാരം എത്തിയ വനം വകുപ്പിന്റെ റസ്ക്യൂയര് ചന്ദ്രന് കുറ്റിക്കോലാണ് പാമ്പിനെ പിടികൂടിയത്.
