ത്രാസ് വാങ്ങാന്‍ അടുത്ത വീട്ടിലേക്ക് പോയ 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച വീട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.

തളിപ്പറമ്പ്: ത്രാസ് വാങ്ങാന്‍ അടുത്ത വീട്ടിലേക്ക് പോയ 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച വീട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ധര്‍മ്മശാല തളിയിലെ കെ.വി.വിജയന്‍(55)നെയാണ് തളിപ്പറമ്പ് സി ഐ എന്‍.കെ.സത്യനാഥന്‍, എസ് ഐ പി.സി.സഞ്ജയ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.

ഇന്നലെ വൈകുന്നേരം മൂന്ന്മണിക്കായിരുന്നു സംഭവം. ത്രാസ് വാങ്ങാന്‍ വിജയന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് മൊഴി.

പോക്‌സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ ഇന്നുച്ചയോടെ കോടതിയില്‍ ഹാജരാക്കും.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!