രോഗദുരിതങ്ങൾക്കിടയിലും തേര്‍ത്തല്ലിയിലെ ബിജുവിന് വേണ്ടി പാടാന്‍ പാവങ്ങളുടെ വാനമ്പാടി പ്രിയ അച്ചു തളിപ്പറമ്പിലെത്തി

തളിപ്പറമ്പ്: സ്വയം കടുത്ത രോഗദുരിതങ്ങള്‍ അനുഭവിക്കുമ്പോഴും ബിജുവിന് വേണ്ടി പാടാന്‍ പാവങ്ങളുടെ വാനമ്പാടി പ്രിയ അച്ചു തളിപ്പറമ്പിലെത്തി.

ഇരു വൃക്കകളും തകരാറിലായി ആയിരത്തി അഞ്ഞൂറോളം ഡയാലിസിസിന് വിധേയനായ തേര്‍ത്തല്ലിയിലെ പി.പി.ബിജുവിന്റെ ചികിത്സാ ധനശേഖരണാര്‍ത്ഥമാണ് പാവങ്ങളുടെ വാനമ്പാടി എന്നറിയപ്പെടുന്ന പ്രിയഅച്ചു പാട്ടു പാടാന്‍ എത്തിയത്.

ബിജുവിന്റെ ദയനീയ സ്ഥിതി ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചത് പ്രകാരമാണ് ഇവര്‍ 12 മണിക്കൂര്‍ നേരം ഗാനമേള നടത്താന്‍ സമ്മതിച്ച് തളിപ്പറമ്പിലെത്തിയത്.

സൗജന്യമായി ഗാനമേള നടത്തുന്ന ഇവര്‍ പൊതുജനങ്ങളില്‍ നിന്ന് പിരിഞ്ഞു കിട്ടുന്ന തുക ബിജുവിന്റെ ചികിത്സാ സഹായത്തിനായി നല്‍കും.

തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച് ചികില്‍സയില്‍ തുടരുന്ന പ്രിയഅച്ചു ഇത്തരത്തില്‍ സഹജീവികളുടെ ചികില്‍സക്കായി നിരവധി ഗാനമേളകള്‍ നടത്തിയിട്ടുണ്ട്.

ആന്റി കറപ്ഷന്‍ ആന്‍റി  ഹ്യൂമണ്‍ റൈറ്റ് പ്രൊട്ടക്ഷന്‍ ഫോറം സംസ്ഥാന ഭാരവാഹികളായ അനില്‍ പുതിയ വീട്ടില്‍, എ.വി.രവീന്ദ്രന്‍, സന്തോഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!