രാജ്യത്തിന്റെ അഭിമാന താരം പി.യു ചിത്രയ്ക്ക് റെയില്‍വേയില്‍ നിയമനം

പാലക്കാട് : രാജ്യത്തിന്റെ അഭിമാന താരമായ പി യു ചിത്രയ്ക്ക് ഒലവക്കോട് റെയില്‍വേ ഡിവിഷന്‍ ഓഫീസില്‍ സീനിയര്‍ ക്ലര്‍ക്കായി നിയമനം. റെയില്‍വേ ബോര്‍ഡിന്റെ ഡല്‍ഹി ഓഫീസില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശ പ്രകാരമാണ് നിയമനം.

സംസ്ഥാന സര്‍ക്കാരും ചിത്രയ്ക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നു. അതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് റെയില്‍വേയില്‍ നിയമനം ലഭിച്ചത്.

1500 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയാണ് പി യു ചിത്ര. മുണ്ടൂര്‍ ഹൈസ്‌കൂളിലെ പരിമിതമായ സൗകര്യങ്ങളില്‍ പരിശീലിച്ചാണ് ചിത്ര രാജ്യാന്തര താരമായി മാറിയത്.

1500 മീറ്റര്‍ ഓട്ടത്തില്‍ ഒളിമ്പിക്‌സ് യോഗ്യത നേടാനുള്ള കഠിന പരിശ്രമം നടത്തുന്ന ചിത്രയുടെ കോച്ച് മുണ്ടൂര്‍ ഹൈസ്‌കൂളിലെ കായികാധ്യാപകനായ സിജിനാണ്.

You can like this post!

You may also like!