പള്ളികളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ ലംഘനം തുടരുന്നു; പുളിമ്പറമ്പ് നൂര്‍ ജുമാമസ്ജിദ് ഖത്തീബ് ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് പള്ളിയില്‍ നിസ്‌ക്കാരം സംഘടിപ്പിച്ചതിന് ഖത്തീബ് ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ഇന്നലെ ഉച്ചക്ക് 12.45 ന് തളിപ്പറമ്പ് പുളിമ്പറമ്പിലെ നൂര്‍ ജുമാമസ്ജിദില്‍ ഖത്തീബ് ഉള്‍പ്പെടെ 19 പേര്‍ ചട്ടം ലംഘിച്ച് പ്രാര്‍ത്ഥന നടത്തിയെന്ന പരാതിയില്‍ സിഐ എന്‍.കെ. സത്യനാഥന്‍ നേരിട്ട് കേസെടുക്കുകയായിരുന്നു.

നൂര്‍ ജുമാമസ്ജിദിന്റെ ഖത്തീബ് തളിപ്പറമ്പ് കപ്പാലം സ്വദേശി മുഹമ്മദ് മുസ്തഫ(32), പ്രാര്‍ത്ഥനക്കെത്തിയ മസ്ജിദ് ഭരണസമിതി അംഗം പുളിമ്പറമ്പ് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ സാബിറാ മഹലില്‍ പി.പി.മുഹമ്മദലി(50), തളിപ്പറമ്പ് യത്തീംഖാനക്ക് സമീപത്തെ അബ്ദുള്‍ഷുക്കൂര്‍(43), തിരുവട്ടൂര്‍ കച്ചിട്ട വളപ്പില്‍ ഷബീര്‍ അലി(35), പുളിമ്പറമ്പിലെ പുളിമ്പറമ്പ് മുനീറ മന്‍സിലില്‍ പി.മുഹാദ്(23), പുളിമ്പറമ്പ് റഹ്മത്ത് മന്‍സിലില്‍ സി.സിനാന്‍(18), പുളിമ്പറമ്പ് ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപത്തെ കെ.ഷബീര്‍അലി(24), പുളിമ്പറമ്പ് സക്കീര്‍ ഹൗസില്‍ പി.പി.ഷക്കീര്‍(21), പുളിമ്പറമ്പ് റസിയാ മന്‍സിലില്‍ പി.മൊയ്തീന്‍കുട്ടി((60), പുളിമ്പറമ്പ് പാറോല്‍ ഹൗസില്‍ എ.അബ്ദുള്ള(53), കാര്യാമ്പലത്തെ പി.എം.അഷറഫ്(35), പുളിമ്പറമ്പിലെ അഴീക്കോടന്‍ എ.മുഹമ്മദ്കുഞ്ഞി(58), പുളിമ്പറമ്പിലെ പാറോല്‍ ഹൗസില്‍ പി.ആലി(80), പുളിമ്പറമ്പ് ചിറയില്‍ ഹൗസില്‍ സി.അജ്‌നാസ്(27), ചിറയില്‍ ഹൗസില്‍ സി.ആസിഫ്(20), ഏഴോം ഷര്‍മിയ മഹലില്‍ എ.അനസ്(34), തൡപ്പറമ്പ് ഷിനാബാസില്‍ അന്‍വറലി(35), പുളിമ്പറമ്പ് ചെറിയില്‍ ഹൗസില്‍ നാസിഫ്(18), പുളിമ്പറമ്പ് കൂവന്‍ ഹൗസില്‍ മുനവറലി(21) എന്നിവര്‍ക്കെതിരെയാണ് ഐപിസി 188, 269 എന്നിവയോടൊപ്പം കേരളാ പോലീസ് ആക്ട് 118(ഇ)പ്രകാരവും കേസെടുത്തത്.

 

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!