പുറച്ചേരി ഗവ.യു.പി.സ്‌കൂളില്‍ ഗാന്ധി പ്രതിമ അനാവരണം ചെയ്തു.

 

പിലാത്തറ: പുറച്ചേരി ഗവ.യു.പി.സ്‌കൂളില്‍ സ്ഥാപിച്ച ഗാന്ധിപ്രതിമ ടി.വി.രാജേഷ് എം.എല്‍.എ. അനാവരണം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതി അധ്യക്ഷത വഹിച്ചു. ഗാന്ധിയനും മജസ്റ്റിക് ഗ്രൂപ്പ് മേധാവിയുമായ വി.കെ.ഹരീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു.

ഗാന്ധിയനും സാമൂഹ്യ പ്രവര്‍ത്തകനും കവിയുമായവി.ടി.വി.ദാമോദരന്‍ ഗാന്ധിസ്മൃതിഭാഷണം നടത്തി.

ഗാന്ധി പ്രതിമ നിര്‍മ്മിച്ച ശില്പി ചിത്രന്‍ കുഞ്ഞിമംഗലത്തെ ചടങ്ങില്‍ വെച്ച് ആദരിച്ചു.

സി.കെ.ശോഭ,കെ.രമേശന്‍,എം.അനില്‍കുമാര്‍, കെ.എസ്.ശംഭു, മുഖ്യാധ്യാപകന്‍ കെ.ഇ.കരുണാകരന്‍, പി.രമേശന്‍, എം.വി. സജിത, പി.കെ.ദാമോദരന്‍, ഇ.പി.അശ്വതി എന്നിവര്‍ സംസാരിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!