ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധു ഫൈനലില്‍ പ്രവേശിച്ചു

നാന്‍ജിങ് : ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധു വനിതാ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ പ്രവേശിച്ചു. സെമി ഫൈനലില്‍ ജാപ്പനീസ് താരം അകാനെ യമാഗൂച്ചിയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലിലെത്തിയത്.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍: 2116, 2422 ഫൈനലില്‍ സ്പാനിഷ് സൂപ്പര്‍ താരം കരോളിന മാരിന്‍ ആണ് സിന്ധുവിന്റെ എതിരാളി.

ആദ്യ സെറ്റില്‍ അനായാസമായിരുന്നു സിന്ധുവിന്റെ ജയം. എന്നാല്‍ രണ്ടാം ഗെയിമില്‍ അകാനെ യമാഗൂച്ചി സിന്ധുവിന് കടുത്ത വെല്ലുവിളിയുയര്‍ത്തി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സിന്ധു രണ്ടാം സെറ്റ് സ്വന്തമാക്കിയത്.

You can like this post!

You may also like!