കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-എ ആര്‍ എം ഒക്ക് കാമ്പസിനകത്ത് ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ എ ആര്‍ എം ഒ ക്ക് പ്രത്യേക ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചു.

ആര്‍ എം ഒ യും എ ആര്‍ എം ഒയും കാമ്പസിനകത്ത് താമസിക്കണമെന്ന നിയമം പാലിക്കുന്നില്ലെന്നും ഇതുകാരണം അത്യാവശ്യഘട്ടങ്ങളില്‍ അവരുടെ സേവനം രോഗികള്‍ക്ക് ലഭിക്കുന്നില്ലെന്നും, ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് പരിയാരം കോരന്‍പീടികയിലെ പൊതുപ്രവര്‍ത്തകനായ കെ.പി.മൊയ്തു മനുഷ്യാവകാശകമ്മീഷന് പരാതി നല്‍കിയിരുന്നു.

പ്രശ്‌നത്തില്‍ ഇടപെട്ട കമ്മീഷന്‍ അടിയന്തിരമായി ക്വാര്‍ട്ടേഴ്‌സ് അനുവദിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

എ ആര്‍ എം ഒയും മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോവിഭാഗത്തിലെ ഡോ. കെ.പി.മനോജ്കുമാര്‍ എം ബി ബി എസിനാണ് ഫാമിലി ക്വാര്‍ട്ടേഴ്‌സിലെ ജി ഒന്നില്‍ ബി-2 വിഭാഗത്തില്‍ പെട്ട ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചിരിക്കുന്നത്.

ഇതു സംബന്ധിച്ച ഉത്തരവില്‍ പ്രിന്‍സിപ്പല്‍ ഡോ.കെ.എം.കുര്യാക്കോസ് ഇന്നലെ ഒപ്പുവെച്ചു.

ഇപ്പോള്‍ കാമ്പസിന് പുറത്ത് താമസിച്ചുവരുന്ന ഡോ.മനോജ്കുമാര്‍ ഇനി അദ്ദേഹത്തിന് അനുവദിച്ച ക്വാര്‍ട്ടേഴ്‌സില്‍ തന്നെ താമസിക്കേണ്ടിവരും.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!