പേയിളകിയ പശുവിനെ മറ്റൊരാളുടെ പറമ്പില്‍ കുഴിച്ചിട്ട സംഭവം-പോലീസ് അന്വേഷണം ഊര്‍ജിതം

 

തളിപ്പറമ്പ്: മറ്റൊരാളുടെ സ്ഥലം കയ്യേറി പേയിളകി ചത്ത പശുവിനെ കുഴിച്ചിട്ട സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

എഎസ്‌ഐ വിനയന്റെ നേതൃത്വത്തില്‍ പോലീസ് പശുവിനെ കുഴിച്ചിട്ട സ്ഥലം പരിശോധിച്ചു.

പശുവിന്റെ ഉടമക്കെതിരെ തളിപ്പറമ്പ് പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം നേരത്തെ കേസെടുത്തിരുന്നു.

ചവനപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപത്തെ കൊഴുമ്മല്‍ ഹൗസില്‍ ഹരിഹരന്‍ എന്ന ഹരിക്കെതിരെയാണ് ഐപിസി 1860 447 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

പശുവിനെ ചികില്‍സിച്ച തളിപ്പറമ്പ് വെറ്റിനറി ക്ലിനിക്കിലെ ഡോ.ഇ.സോയയില്‍ നിന്ന് പോലീസ് മൊഴിയെടുത്തു.കുഴിച്ചിടാന്‍ കുഴിയെടുത്ത് നല്‍കിയ ജെസിബി ഉടമയേയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഹരിഹരന്റെ പേയിളകിയ പശുവിനെ കരിമ്പത്തെ കുഞ്ഞിപുതിയ വീട്ടില്‍ രാജീവന്റെ ചവനപ്പുഴയിലെ സ്ഥലത്തിന്റെ കയ്യാലകള്‍ തകര്‍ത്ത് ജെസിബി കയറ്റി പറമ്പില്‍ കുഴിച്ചിട്ടതായാണ് പരാതി.

അഞ്ച് ക്വിന്റല്‍ തൂക്കം വരുന്ന പശുവിനെയാണ് ഇവിടെ കുഴിച്ചുമൂടിയതായത്.

സംഭവം സംബന്ധിച്ച് ആര്‍ഡിഒ, ജില്ലാ കളക്ടര്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കും പരാതികള്‍ നല്‍കിയിട്ടുണ്ട്.

സ്ഥലം കയ്യേറി കുഴിച്ചിട്ട പശുവിന്റെ അവശിഷ്ടങ്ങല്‍ തന്റെ സ്ഥലത്തുനിന്ന് നീക്കംചെയ്യണമെന്നാണ് രാജീവന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പോലീസ് ഇത് സംബന്ധിച്ച് തളിപ്പറമ്പ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!