രഘുനാഥ് മാണിക്കോത്ത് വിരമിക്കുന്നു

തളിപ്പറമ്പ്:കേരളാ ഗവ:ഡെന്റല്‍ ഹൈജീനിസ്റ്റ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും, ഇരിക്കൂര്‍ താലൂക്ക് ആസ്പത്രിയിലെ സീനിയര്‍ ഡെന്റല്‍ ഹൈജീനിസ്റ്റുമായ രഘുനാഥ് മാണിക്കോത്ത് മെയ് 31-ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കും.

സംസ്ഥാനത്തെ പൊതുജന ദന്താരോഗ്യവും, ബോധവത്കരണ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിന് ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്.

വടക്കെ മലബാറില്‍ കൂടുതല്‍ ദന്ത വിഭാഗങ്ങള്‍ പൊതുജനാരോഗ്യ മേഖലയില്‍ സ്ഥാപിക്കുന്നതിനായി പ്രയത്‌നിച്ചു.

കാസര്‍കോട് നിന്ന് തിരുവനനന്തപുരം വരെ നടന്ന ദന്താരോഗ്യ സന്ദേശ യാത്രയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തളിപ്പറമ്പ് താലൂക്ക് ആസ്പത്രിയിലും ദീര്‍ഘകാലം ജോലി ചെയ്തു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിലും ഡന്റല്‍ ഹൈജീനിസ്റ്റ് ആയി പ്രവര്‍ത്തിച്ചിരുന്നു. തളിപ്പറമ്പിനടുത്ത് ചൊറുക്കള സ്വദേശിയാണ്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!