ഏഴു ഹ്രസ്വചിത്രങ്ങളടങ്ങിയ പരമ്പരയായ ലിറ്റില്‍ ഡ്രോപ്‌സിലെ ആദ്യ ഹ്രസ്വചിത്രം ‘റെയിന്‍ ഡ്രോപ്’ പ്രകാശനവും പ്രദര്‍ശനവും 2019 ഒക്ടോബര്‍ 24 ന്

തളിപ്പറമ്പ്: ഏഴു ഹ്രസ്വചിത്രങ്ങളടങ്ങിയ പരമ്പരയായ ലിറ്റില്‍ ഡ്രോപ്‌സിലെ ആദ്യ ഹ്രസ്വചിത്രം ‘റെയിന്‍ ഡ്രോപ്’ പ്രകാശനവും പ്രദര്‍ശനവും 2019 ഒക്ടോബര്‍ 24 ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് തളിപ്പറമ്പ് പ്രസ് ഫോറം കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പുതിയ സിനിമയുടെ ടൈറ്റില്‍ ലോഞ്ചിംഗും ഇതോടൊപ്പം നടക്കും. ജയിംസ് മാത്യു എം എല്‍ എ ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് മുഖ്യാതിഥിയാകും. ദേശീയ അവാര്‍ഡ് ജേതാവും കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മെമ്പറുമായ സംവിധായകന്‍ ഷെറി അധ്യക്ഷത വഹിക്കും.

ജലത്തിന്റെ ദുരുപയോഗത്തിനും വെള്ളം പാഴാക്കുന്നതിനും എതിരെയുള്ള ഒരു ബോധവത്കരണം എന്ന നിലയില്‍ കൂടിയാണ് റെയിന്‍ ഡ്രോപ് ഒരുക്കിയിരിക്കുന്നത്.

കെ വി അശോകാണ് ഇതിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്.

മകം സ്റ്റുഡിയോ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.

കുട്ടികളുടെ കാഴ്ചപ്പാടിലാണ് ഇതിന്റെ കഥാഗതി മുന്നോട്ട് നീങ്ങുന്നത്.

റിയാസ് കെ എം ആര്‍, മുരളി ചവനപ്പുഴ, അഷിന്‍ കൃഷ്ണ, ബാലചന്ദ്രന്‍, പ്രനിഷ, ദേവിക, ശ്രീജ രയരോത്ത്, ഷീബ മധു എന്നിവരാണ് അഭിനേതാക്കള്‍.

ഷൈജു ഗോവിന്ദ് ക്രിയേറ്റീവ് ഡയരക്ടറും രാംകുമാര്‍ ഒറ്റപ്പാലം ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.

എഡിറ്റിംഗ് – സൗമ്യ കൊമ്പിലാത്ത്, സംഗീതം – സായൂജ് ബാലകൃഷ്ണന്‍, പശ്ചാത്തല സംഗീതം – ഹരി വേണുഗോപാല്‍, ആലാപനം – വിശ്വനാഥന്‍, സ്റ്റില്‍സ്- വൈശാഖ് സൈമ, സഹസംവിധാനം – രാമകൃഷ്ണന്‍ മുയ്യം, സംവിധാന സഹായികള്‍- ചന്തു, സനൂപ്, വിനയന്‍. ക്യാമറാ അസിസ്റ്റന്റ്- അമല്‍ എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

പ്രകാശന ചടങ്ങില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് സംവിധായകന്‍ ഷറീഫ് ഈസ, സംവിധായകരായ ചന്ദ്രന്‍ നരിക്കോട്, ജനാര്‍ദ്ദനന്‍ പൂമംഗലം, തിരക്കഥാകൃത്തുക്കളായ പ്രമോദ് കൂവേരി, വിജേഷ് വിശ്വം, തളിപ്പറമ്പ് പ്രസ് ഫോറം പ്രസിഡന്റ് എം കെ മനോഹരന്‍, ജീവകാരുണ്യ പ്രവര്‍ത്തകനും ഗോവര്‍ദ്ധിനി അന്തര്‍ജ്ജനം സെന്റര്‍ ഫോര്‍ സപ്പോര്‍ട്ടിംഗ് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍ ഡയറക്ടറുമായ വരിക്കാശേരി മനക്കല്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, പി വി ബാലചന്ദ്രന്‍ എന്നിവര്‍ സംബന്ധിക്കും.

സംവിധായകന്‍ ഷൈജു ഗോവിന്ദ് ആമുഖ ഭാഷണം നടത്തും.

നടനും മാധ്യമപ്രവര്‍ത്തകനുമായ റിയാസ് കെ എം ആര്‍ സ്വാഗതവും റെയിന്‍ ഡ്രോപിന്റെ സംവിധായകന്‍ കെ വി അശോക് മറുപടി പ്രസംഗവും നിര്‍വ്വഹിക്കും.

സംസ്ഥാന അവാര്‍ഡ് നേടിയ ‘കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍’ ന്റെ സംവിധായകന്‍ ഷറീഫ് ഈസ, തിരക്കഥാകൃത്ത് പ്രമോദ് കൂവേരി എന്നിവര്‍ക്കും റെയിന്‍ ഡ്രോപിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും കൂനം എഎല്‍പി സ്‌കൂളിനും ഗോവര്‍ദ്ധിനി അന്തര്‍ജ്ജനം സെന്റര്‍ ഫോര്‍ സപ്പോര്‍ട്ടിംഗ് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറിന്റെ ഉപഹാരങ്ങള്‍ സമര്‍പ്പിക്കും.

പത്രസമ്മേളനത്തില്‍ കെ.വി.അശോകന്‍, രാമകൃഷ്ണന്‍ മുയ്യം, റിയാസ് കെ.എം.ആര്‍ എന്നിവര്‍ പങ്കെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!