കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍–രമണീയം രാമായണം-

പതിനാലാണ്ട് നഗരത്തിലും നാട്ടിലും പ്രവേശിക്കില്ല. സുഹൃത്തിനെ കൊട്ടാരത്തില്‍ വിട്ട് രാമന്‍ ചതുര്‍ മാസത്തെ ദീക്ഷക്കു പോയി.

സുഗ്രീവനു നഷ്ടപ്പെട്ടതെല്ലാം കിട്ടി.കാര്‍ത്തികം വന്നാല്‍ രാവണവധത്തിനു യത്‌നിക്കണം അതുവരെ സുഗ്രീവനു സുഖജീവിതമായിക്കോട്ടെ. 

ദീക്ഷയിലിരിക്കുന്ന രാമനോട് ,ലക്ഷ്മണന്‍ ക്രിയാ മാര്‍ഗത്തെ കുറിച്ച് ചോദിച്ചു.

മനസിന്റെ ഏകാഗ്രതക്ക് ഉപകരിക്കുന്ന ക്രിയാ യോഗം, അവനവനില്‍ നിന്നു തന്നെ ഇഷ്ടദേവതാ രൂപത്തില്‍ ആവാഹിച്ച് ഉപചരിക്കുന്നതുമാണ്.

ക്രിയാ യോഗം താന്ത്രികമാണ്.വളരെ വിശദമായി തന്നെ ഈ വിഷയം സൗമിത്രിക്ക് പറഞ്ഞു കൊടുത്തു.

വര്‍ഷം കഴിഞ്ഞ് ശരത്തിന്റെ വരവായി. ഒരു ദിവസം ഹനുമാന്‍ സുഗ്രീവനുമായി സീതാന്വേഷണ വിഷയം സംസാരിച്ചു.

പ്രത്യുപകാരം മറക്കുന്ന പുരുഷന്‍ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലുംഅതു കൊണ്ട് അന്വേഷണം ഉടന്‍ സമാരംഭിക്കണം എന്നായി മാരുതി.

കാര്‍ത്തിക വന്നിട്ടും സുഗ്രീവന്‍ കരാര്‍ പാലിക്കുന്നില്ല. ‘ബാലി പോയ വഴി അടഞ്ഞിട്ടില്ലെന്ന ‘ രാമ സന്ദേശവുമായി ലക്ഷമണ ന്റെ വരവായി.സുഗ്രീവന് നേരെ ചെല്ലാന്‍ ഭയമായതിനാല്‍ താരയെ വിട്ടു.

സ്ത്രീകളോട് ദാരുണമായ തൊന്നും മഹാത്മാക്കള്‍ ചെയ്യില്ല. താര പ്രഗത്ഭയാണ്.ലക്ഷമണനുകോപമടങ്ങി.ഹനുമാനും ആശ്വസിപ്പിക്കാനെത്തി.സുഗ്രീവന്‍ സീതാന്വേഷണത്തിനു വാനരന്മാരെ നിയോഗിച്ചു.

മഹാത്മാക്കള്‍ യോഗക്ഷേമത്തിനു വേണ്ടിയേ പരാക്രമം നടത്തൂ. എല്ലാ മഹത്തുക്കളും തന്‍ കാര്യം നേടുന്നതില്‍ ഉദാസീനരായിരിക്കും, ഹനുമാനെ പോലെ.

സുഗ്രീവന്‍ സ്വര്‍ണ്ണ പല്ലക്കില്‍, വാനരസേനയുടെ അകമ്പടിയോടെ ശ്രീരാമ സന്നിധിയിലെത്തി.

വാനരസേനയെ നാലാക്കി തിരിച്ചു.ഓരോ വിഭാഗത്തിനും തലവന്‍മാരെ നിശ്ചയിച്ചു.എല്ലാവര്‍ക്കും അവരവര്‍ക്കു സഞ്ചരിക്കാനുള്ള രാജ്യത്തിന്റെ ഭൂമിശാസ്ത്ര വിവരങ്ങള്‍ സവിസ്തരം നല്‍കി. സുഗ്രീവന്റെ ഭൂമി ശാസ്ത്രജ്ഞാനം, ശ്രീരാമനെ പോലും അത്ഭുതപ്പെടുത്തി.

കപി ശ്രേഷ്ഠന്‍ പണ്ട് ബാലിയേ പേടിച്ച് ഭൂമി മുഴുവന്‍ ഓടിയ അനുഭവജ്ഞാനമുണ്ടല്ലോ.സുഷേണന്റെ നേതൃത്വത്തില്‍ രണ്ടു ലക്ഷം പട പടിഞ്ഞാറോട്ട് അയച്ചു.

ശതബലിയുടെ തായി ഒരു ലക്ഷം സൈനികര്‍ വടക്കോട്ട് പുറപ്പെട്ടു.വിനതനും സംഘവും കിഴക്കന്‍ ദിക്കിലായി യാത്ര .തെക്ക് മഹാപരാക്രമശാലികളുടെ ഒരു നിരയെ തന്നെ ഒരുക്കി.

ഹനുമാന്‍, അംഗദന്‍, നീലന്‍, ജാംബവാന്‍ തുടങ്ങിയ പ്രമുഖരെല്ലാമണിനിരന്ന സേനയുടെ നായകത്വം യുവരാജ അംഗദനാണ്. വാനരസേന , നാനാ നഗര ഗ്രാമ കാനന ദേശങ്ങളിലൂടെ ജാനകി ദേവിയെ തിരഞ്ഞു യാത്രയായി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!