രാഷ്ട്രീയ കിസാന്‍ മഹാസംഘ് ആഗസ്ത് ഒന്നിന് തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് മാര്‍ച്ച് നടത്തും.

തളിപ്പറമ്പ്: രാഷ്ട്രീയ കിസാന്‍ മഹാസംഘ് ആഗസ്ത് ഒന്നിന് തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് മാര്‍ച്ച് നടത്തും.

അധികാരികള്‍ക്ക് നിവേദനം നല്‍കാനെത്തിയ ഇന്‍ഫാം ദേശീയ രക്ഷാധികാരി താമരശ്ശേരി രൂപതാ ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയില്‍ ഉള്‍പ്പെടെ മറ്റു 12 പേര്‍ക്കുമെതിരെ കള്ളക്കേസെടുത്തതില്‍ പ്രതിഷേധിച്ചും, പത്തനംതിട്ട ജില്ലയിലെ പൊന്നുമോന്‍ എന്ന കര്‍ഷകനെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ ചിറ്റാര്‍ ഫോറസ്റ്റ് അധികാരികള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടും, സംസ്ഥാന വ്യാപകമായി വന്യമൃഗ സങ്കേതത്തിന് ചുറ്റും അതീവ പരിസ്ഥിതി ലോലപ്രഖ്യാപനം നടത്തി നിരവധി കര്‍ഷകരെ സ്വന്തം മണ്ണില്‍ നിന്നും നാടുകടത്താന്‍ ശ്രമിക്കുന്നതിനെതിരേയും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്.

രാഷ്ട്രീയ കിസാന്‍ മഹാസംഘ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ ഫോറസ്റ്റ് റയിഞ്ച് ഓഫീസിലേക്ക് ആഗസ്ത് ഒന്നിന് ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചതായി രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ജന.കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് അറിയിച്ചു.

റെയിഞ്ച് ഓഫീസ് മാര്‍ച്ച് ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ഒറ്റപ്ലാക്കല്‍ ഉദ്ഘാടനം ചെയ്യും.

അഡ്വ. ബിനോയ് തോമസ് അദ്ധ്യക്ഷത വഹിക്കും. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഫാ.ജോസഫ് കാവനാടിയില്‍ , ഇന്‍ഫാം തലശ്ശേരി രൂപത പ്രസിഡണ്ട് സ്‌കറിയ നെല്ലംകുഴി, രാഷ്ട്രീയ കിസാന്‍ മഹാസംഘ് ഭാരവാഹികളായ സുരേഷ് കുമാര്‍ ഓടാപ്പന്തിയില്‍, ജയിംസ് പന്നിയാമ്മക്കല്‍, ഹംസ പുല്ലാട്ടില്‍, ബെന്നി കൊച്ചുപുരയില്‍, ആനന്ദന്‍ പയ്യാവൂര്‍, അന്‍വര്‍ കരുവന്‍ചാല്‍ എന്നിവര്‍ പ്രസംഗിക്കും.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!