പാതയോര ബിരിയാണി വില്‍പ്പന-ഭക്ഷ്യസുരക്ഷാ വിഭാഗം വ്യാപകമായ റെയിഡ് നടത്തി-

പിലാത്തറ: കോവിഡ് വ്യാപന ഭീതിക്കിടയില്‍ റോഡരികില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന വഴിയോര ഭക്ഷണ വില്‍പ്പന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം വ്യാപകമായ പരിശോധന നടത്തി.

പയ്യന്നൂര്‍-തളിപ്പറമ്പ് ദേശീയ പാതയരികിലും പിലാത്തറ-പഴയങ്ങാടി കെ.എസ്.ടി.പി.റോഡരികിലുമുള്ള 15 വഴിയോര ഭക്ഷണ വില്പന കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.

തിങ്കളാഴ്ച മുതല്‍ ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍ എടുത്തവര്‍ മാത്രമെ കച്ചവടം നടത്താവൂ എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി.

ഇവര്‍ ഉപയോഗിക്കുന്ന കുടിവെള്ള സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു.

പാചകം ചെയ്യുന്നവരുടെ വിലാസം, പാചകക്കാരുടെയും വില്പനക്കാരുടെയും മെഡിക്കല്‍ പരിശോധന സര്‍ട്ടിഫിക്കറ്റ്, സാധനം വാങ്ങുന്നവരുടെ വിവരം എന്നിവ വില്‍പ്പന കേന്ദ്രങ്ങളില്‍ ഉണ്ടാകണം.

അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന് ഭക്ഷ്യ സുരക്ഷാ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് അപേക്ഷിച്ച് അതിന്റെ രശീതി കരുതണമെന്നും നിര്‍ദ്ദേശിച്ചു.

മുഖാവരണം അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമായി പാലിച്ചുവേണം കച്ചവടം.

തളിപ്പറമ്പ് ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ യു.ജിതിന്‍, പയ്യന്നൂര്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ഡോ:ധനുശ്രീ, കെ.വി.സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രാവിലെ മുതല്‍ വൈകിട്ട് വരെ പരിശോധന നടന്നത്.

വരും ദിവസങ്ങളില്‍ പരിശോധന കര്‍ശന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!