പരിയാരം ചിറ്റന്നൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം : ഒരാള്‍ അറസ്റ്റില്‍, രണ്ടുപേര്‍ കസ്റ്റഡിയില്‍

പരിയാരം : പൂട്ടിയിട്ട വീട്കുത്തിത്തുറന്ന് 30,000 രൂപയുടെ ചെമ്പുപാത്രങ്ങള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍, രണ്ടുപേര്‍ കസ്റ്റഡിയില്‍. വിളയാങ്കോട് ചിറ്റന്നൂരിലെ തെക്കെതലക്കല്‍ പ്രശാന്ത്(33)നെയാണ് പരിയാരം പ്രിന്‍സിപ്പല്‍ എസ്‌ഐ പി.ബാബുമോന്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 18 നും 26 നും ഇടയിലായിരുന്നു സംഭവം നടന്നത്. ചിറ്റന്നൂരിലെ വരക്കല്‍ ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടെ തറവാട് വീട്ടിലാണ് കവര്‍ച്ച നടന്നത്. ചെന്നൈയിലെ ക്ഷേത്രത്തില്‍ പൂജാരിയായ കേശവന്‍ നമ്പൂതിരി രണ്ടുമാസത്തിലൊരിക്കല്‍ മാത്രമേ വീട്ടിലേക്ക് വരാറുള്ളൂ.

സഹോദരി ഗിരിജ കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍ പെട്ടത്. അടുക്കളവാതില്‍ കുത്തിത്തുറന്ന് ചെമ്പുപാത്രങ്ങള്‍, നിലവിളക്ക്, കിണ്ണം, കിണ്ടി, എന്നിവയും സിസിടിവിയുടെ മോണിറ്ററുമാണ് മോഷ്ടിച്ചത്. 

ഗിരിജയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് പിലാത്തറയിലെ ശിവകാമി എന്ന ആക്രിക്കച്ചവടക്കാരന്റെ കടയില്‍ നിന്നുമാണ് മോഷണ മുതല്‍ കണ്ടെടുത്തത്.

പ്രശാന്തിന്റെ കൂട്ടാളികളായ മോഹനന്‍, ഗിരീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് വൈകുന്നേരത്തോടെ രേഖപ്പെടുത്തും.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!