തളിപ്പറമ്പ് മലബാര്‍ ഇലക്ട്രിക് ഷോപ്പിലെ കവര്‍ച്ച ; ഒരാള്‍ കൂടി അറസ്റ്റില്‍

തളിപ്പറമ്പ്: മന്നയിലെ മലബാര്‍ ട്രേഡേഴ്‌സിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. പാലക്കാട് ഷൊര്‍ണ്ണൂര്‍ ഓങ്ങല്ലൂര്‍ കാരക്കാട് പനങ്ങരയിലെ പി.ടി. മുത്തു എന്ന പട്ടമ്മാര്‍ തൊടിയില്‍ യൂസഫിനെയാണ് (42) സി.ഐ എന്‍.കെ. സത്യനാഥന്‍, എസ്.ഐ കെ.പി. ഷൈന്‍ എന്നിവര്‍ അറസ്റ്റ് ചെയ്തത്.

കവര്‍ച്ചക്കാരില്‍ നിന്ന് കളവുമുതലാണെന്ന് അറിഞ്ഞുകൊണ്ട് സാധനങ്ങള്‍ വാങ്ങിയതിനാണ് ഇയാള്‍ പിടിയിലായത്. ഒരു മാസത്തോളം വിവിധ ലോഡ്ജുകളിലായി ഒളിച്ചു കഴിഞ്ഞ ഇയാളെ പെരിന്തല്‍മണ്ണയില്‍ നിന്നാണ് പിടികൂടിയത്.

കവര്‍ച്ചക്ക് ശേഷം മഞ്ച രവിയും കൂട്ടാളികളും ഇയാള്‍ക്ക് സാധനങ്ങള്‍ എത്തിച്ചു കൊടുക്കുകയാണ് പതിവ്. എ.എസ്.ഐ പുരുഷോത്തമന്‍, സീനിയര്‍ സി.പി.ഒ അബ്ദുള്‍
റൗഫ്, സിപിഒ മാരായ സ്‌നേഹേഷ്, ബിനേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!