ഇതു ഞങ്ങള്‍ ഓട്ടോക്കാരുടെ സങ്കടമാണ്… തൃശൂരിലെ ഒരു ഓട്ടോ ഡ്രൈവറുടെ സോഷ്യല്‍ മീഡിയ കുറിപ്പ് വൈറലാകുന്നു

പെട്രോള്‍ ഡിസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് തൃശൂരിലെ ഒരു ഓട്ടോ ഡ്രൈവറുടെ സോഷ്യല്‍ മീഡിയ കുറിപ്പ് വൈറലാകുന്നു.

കഴിഞ്ഞ 2014 ഇല്‍ ആണ് മിനിമം ചാര്‍ജ്ജ് 20 രൂപ ആക്കിയിരുന്നത്.അതും 50 രൂപക്കുള്ളില്‍ വിലയുള്ളപ്പോള്‍
ഇപ്പോള്‍ 2018 അതേ 20 രൂപ തന്നെയാണ് മിനിമം ചാര്‍ജ്ജ്.

ഡീസല്‍ വില 79 ഇത്രേയും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പല ജീവനക്കാര്‍ക്കും വേറെ തൊഴിലമേഖലയിലും ഉള്ളവരുടെ വേതനവും, ശമ്പളവും വര്‍ദ്ധിച്ചു,

സാധനങ്ങളുടെ വിലവര്‍ദ്ധനയും കൂടി
എന്നിട്ടും ഞങ്ങളുടെ കാര്യത്തില്‍ ആര്‍ക്കും ഒരു ശ്രദ്ധയുമില്ല. എന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ

ഓട്ടോ തൊഴിലാളികള്‍

നേതാക്കള്‍ എവിടേ എന്ന ചോദ്യത്തിന് ചിലര്‍ക്ക് വലിയ വിഷമങ്ങള്‍ ഉണ്ടായി എന്ന് മനസ്സിലായി.
ഇതുപോലെയുള്ള കാര്യങ്ങള്‍ വരുമ്പോള്‍ സ്വമേധയാ കാര്യങ്ങള്‍ കണ്ടു മുന്നോട്ട് വരണ്ടവരാണ് നേതാക്കള്‍.

തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ടവരാണ് തൊഴിലാളി നേതാക്കള്‍.

അല്ലാതെ മെമ്പര്‍മാര്‍ പറയുമ്പോള്‍ മാത്രമാണോ നേതാക്കന്മാര്‍ എല്ലാകാര്യങ്ങളും ചെയ്യാറ്?.
ബാക്കി ഏതു കാര്യങ്ങള്‍ പിരിവ്,ജാഥ,സമരം എന്നിവക്ക് വേഗത്തില്‍ വന്നു പറയും ഇവര്‍.
ഈ ഇന്ധനവില കയറ്റത്തില്‍ ഓട്ടോ തൊഴിലാളികള്‍ക്കു ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു.
ഇതൊരു ജീവിതമാര്‍ഗ്ഗമാണ് അല്ലാതെ നേരമ്പോക്കിനും വന്നു പേട്ടയില്‍ കാലത്തുമുതല്‍ വൈകുന്നേരം വരെ ഇട്ടിരിക്കലല്ല.
ഇങ്ങനെ ഓടിക്കാന്‍ വന്നിട്ട് കിട്ടുന്നവരുമാനം ആണ് ഒരു ജീവിതമാര്‍ഗ്ഗം.
സാധാരണ ഡീസല്‍&പെട്രോള്‍ വിലവര്‍ദ്ധനവ് 5 രൂപയില്‍ കൂടുതല്‍ (ആദ്യം ഇപ്പോഴല്ല)വന്നാല്‍ അപ്പോള്‍ സമരവും അതുപോലെയുള്ള പരിപാടികള്‍ നടത്തി മിനിമം ചാര്‍ജ്ജ് കൂട്ടും .

ഇപ്പോള്‍ എണ്ണകമ്പനികള്‍ക്ക് തോന്നിയപോലെ വിലകൂട്ടാനുള്ള സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ദിവസവും വിലക്കൂട്ടികൊണ്ടിരിക്കുന്നു ഇതിനെതിരെ സംസാരിക്കാന്‍ ആളില്ല,
കഴിഞ്ഞ 2014 ഇല്‍ ആണ് മിനിമം ചാര്‍ജ്ജ് 20 രൂപ ആക്കിയിരുന്നത്.

അതും 50 രൂപക്കുള്ളില്‍ വിലയുള്ളപ്പോള്‍
ഇപ്പോള്‍ 2018 അതേ 20 രൂപ തന്നെയാണ് ഡീസല്‍ വില 79 ഇത്രേയും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പല ജീവനക്കാര്‍ക്കും വേറെ തൊഴിലമേഖലയിലും ഉള്ളവരുടെ വേതനവും, ശമ്പളവും വര്‍ദ്ധിച്ചു,
സാധനങ്ങളുടെ വിലവര്‍ദ്ധനയും കൂടി
എന്നിട്ടും ഞങ്ങളുടെ കാര്യത്തില്‍ ആര്‍ക്കും ഒരു ശ്രദ്ധയുമില്ല.

അവര്‍ക്ക് അങ്ങിനെ മതി എന്നാണ് ഇപ്പോള്‍ ഈ വണ്ടി യൂണിയന്‍ കാരുടെ നേതാക്കള്‍ തീരുമാനിക്കുന്നത്.
ഇതിനിടയില്‍ ആവശ്യസര്‍വ്വീസ് ആയ ബസ് ക്കാര്‍ സമരം ചെയ്തു അപ്പോള്‍ ആളുകള്‍ ,സ്‌കൂള്‍ കുട്ടികള്‍ ,ബുദ്ധിമുട്ടി അത്‌കൊണ്ട് അവര്‍ക്ക് അവരുടെ മിനിമം ചാര്‍ജ്ജ് കൂട്ടികൊടുത്തു.

ഇതെന്തൊരു നീതിയാണ്.
ഞങ്ങള്‍ക്കും ഈ നാട്ടില്‍ ജീവിക്കണ്ടേ?
സംമൂഹത്തില്‍ തന്നെയല്ലേ ഞങ്ങളും ജീവിക്കുന്നത് എന്നിട്ടുകൂടി ഞങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാതെ എന്താണ് നിങ്ങള്‍ ചെയ്യുന്നത്?.
ഞങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയല്ലേ ഓരോ ഓട്ടോ സ്റ്റാന്റിലും 3,4,യൂണിയനുകള്‍ ഉള്ളത് .
നാട്ടിലെ പലകാര്യങ്ങള്‍ പറഞ്ഞു ആരുവന്നാലും പിരിവ് കൊടുക്കണം .
ഞങ്ങളുടെ ജീവിതമാര്‍ഗ്ഗം ആര്‍ക്കും ഒരു പ്രശ്‌നവുമില്ല.

പിന്നെ ഇപ്പോള്‍ ഞാന്‍ എഴുതിയ ഈ പോസ്റ്റിനു കുറച്ചുപ്പേര്‍ എന്തായാലും തെറിപ്പറയും അവര്‍ ഈ ഓട്ടോ ഓടിച്ചുജീവിക്കുന്നവര്‍ അല്ല.

മറ്റുള്ള മേഖലയില്‍ ജോലിചെയ്തു ജീവിക്കുന്നവര്‍ ചിലപ്പോള്‍ ആദ്യം ഇതില്‍ ജോലിചെയ്തിരുന്നവര്‍ ആയിരിക്കാം പക്ഷേ ഇന്നത്തെ സാഹചര്യം തൊട്ടറിയാതെ ഇവര്‍ വെറുതെ വന്നു ആരും തള്ളരുത്.

എല്ലാവര്‍ക്കും അവരുടേതായ പാര്‍ട്ടികളും കാര്യങ്ങളും ഉണ്ടാകും ഒരുപാര്‍ട്ടിയും വൈകുന്നേരം വീട്ടിലേക്കു കൂലി കൊണ്ടുവന്നുതരില്ല.

നിങ്ങള്‍ എല്ലാവരും കഞ്ഞികുടിക്കുന്നുണ്ടോ,കഞ്ഞി കുടിച്ചോ
എന്നു ആരെങ്കിലും ചോദിക്കാറുണ്ടോ
ഇതു ഞങ്ങള്‍ ഓട്ടോക്കാരുടെ സങ്കടമാണ് ഞങ്ങള്‍ വിശ്വസിക്കുന്ന ഞങ്ങളുടെ പാര്‍ട്ടിയിലെ എല്ലാ നേതാക്കളും ഇതൊക്കെ കണ്ടുകൊണ്ടു ഇനിയും ഞങ്ങളുടെ മിനിമം ചാര്‍ജ്ജും കിലോമീറ്റര്‍ ചാര്‍ജ്ജും വര്‍ദ്ധിപ്പിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
എന്ന് ഓട്ടോ തൊഴിലാളികള്‍,
ഓട്ടോ തൊഴിലാളികളായ എല്ലാവരും ഷെയര്‍ ചെയ്യുക….

ജൈത്രന്‍ കുഴിക്കാട്ടില്‍,
തൃശ്ശൂര്‍, തിരൂര്‍

You can like this post!

You may also like!