വീട്ടുവളപ്പിലെ ചന്ദനമോഷണം–കേസെടുക്കാതെ പരിയാരം പോലീസ്-സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നതായി സൂചന.

പരിയാരം: വീട്ടുവളപ്പിലെ ചന്ദനം മോഷ്ടിച്ച സംഭവത്തില്‍ കേസെടുക്കാതെ പരിയാരം പോലീസ് ഒളിച്ചുകളിക്കുന്നതായി ആക്ഷേപമുയരുന്നു.

പോലീസിന്റെ മെല്ലെപ്പോക്കിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകളെന്ന് സൂചന.

വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ടരയ്ക്കാണ് വായാട് സ്വദേശിനി കാഞ്ഞിരങ്ങാടന്‍ തങ്ക എന്ന സ്ത്രീയുടെ വീട്ടുവളപ്പിലെ രണ്ട് ചന്ദ്രനമരങ്ങള്‍ മോഷ്ടാക്കള്‍ മുറിച്ചത്.

എന്നാല്‍ മരം വീഴുന്ന ശബ്ദം കേട്ട് അടുത്ത വീട്ടിലെ ആളുകള്‍ എണീറ്റ് ലൈറ്റിട്ടതോടെ 25 വര്‍ഷത്തിലേറെ പഴക്കമുള്ള മരത്തടികള്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍ വന്ന വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍ വീട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം പോലീസ് സ്ഥലത്തെത്തി ചന്ദനമരം കസ്റ്റഡിയില്‍ വെക്കാന്‍ ആവശ്യപ്പെട്ടതായി പരിയാരം എസ് ഐ പറഞ്ഞു.

പോലീസ് ചന്ദനമരം കസറ്റഡിയിലെടുത്ത് വനം വകുപ്പിനെ ഏല്‍പ്പിക്കണമെന്നാണ് വനം വകുപ്പ് തളിപ്പറമ്പ് റേഞ്ച് ഓഫീസര്‍ പറയുന്നത്.

ഇത്തരത്തില്‍ പോലീസ് ഏല്‍പ്പിക്കുന്ന ചന്ദനം മറയൂരില്‍ എത്തിച്ച് സര്‍ക്കാര്‍ ചന്ദനഗോഡൗണില്‍ സൂക്ഷിക്കുകയും ഇതിന്റെ പണം വീട്ടുകാര്‍ക്ക് നല്‍കുകയും ചെയ്യുമെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു.

എന്നാല്‍ പോലീസ് കേസെടുക്കാതിരിക്കുന്നത് കൊണ്ട് വനം വകുപ്പിന് ഇടപെടാന്‍ സാധിക്കാതെ വന്നിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

ചന്ദനമരങ്ങള്‍ സ്വന്തം കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പരിയാരം എസ് ഐ പറയുന്നത്.

ഇത് പക്ഷെ, നിയമവിരുദ്ധമാണെന്നും ചന്ദനം മുറിച്ചതിന് വീട്ടുകാരുടെ പേരില്‍ കേസെടുക്കേണ്ടിവരുമെന്നും വനം വകുപ്പ് അധികൃതരും പറയുന്നു.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മഴക്കാലത്ത് ഈ പ്രദേശത്ത് വന്‍തോതില്‍ ചന്ദനമരങ്ങള്‍ മുറിക്കുന്ന

സംഘമുണ്ടെന്നും ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

എന്നാല്‍ സംഭവത്തില്‍ രേഖാമൂലം പരാതി ലഭിക്കാത്തതാണ് കേസെടുക്കാന്‍ വൈകുന്നതെന്നും സ്ഥലമുടമയോട് നാളെ പോലീസില്‍

പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, അതിനുശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!