ചന്ദനമരങ്ങള്‍ മുറിച്ച സംഭവത്തില്‍ പോലീസിനെയും വനംവകുപ്പ് അധികൃതരേയും അറിയിച്ചില്ലെന്ന് ആക്ഷേപം, സംഭവത്തില്‍ ദുരൂഹത.

പരിയാരം: പരിയാരം വായാട് രണ്ട് ചന്ദനമരങ്ങള്‍ മുറിച്ച സംഭവത്തില്‍ വിവരം പോലീസിനെയും വനം വകുപ്പ് അധികൃതരേയും അറിയിച്ചില്ലെന്ന് ആക്ഷേപം.

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ചന്ദനമരങ്ങള്‍ മുറിച്ചുവെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാക്കള്‍ തടി ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.

ചന്ദനമരം മുറിച്ച സംഭവത്തില്‍ പോലീസിനെ വിവരമറിയിക്കാത്തത് ദുരൂഹതയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

വായാട്ടെ കാഞ്ഞിരങ്ങാടന്‍ തങ്ക എന്ന സ്ത്രീയുടെ വീട്ടുവളപ്പിലെ 25 വര്‍ഷത്തോളം പഴക്കമുള്ള രണ്ട് ചന്ദനമരങ്ങളാണ് മുറിച്ചത്.

കനത്ത മഴയില്‍ യന്ത്രവാള്‍ ഉപയോഗിച്ചാണ് മരം മുറിച്ചത്. എന്നാല്‍ മരം വീഴുന്ന ശബ്ദം കേട്ടതോടെ അടുത്ത വീട്ടിലെ താമസക്കാര്‍ ഉണര്‍ന്ന് ലൈറ്റിട്ടതോടെയാണ് മോഷ്ടാക്കള്‍ ഓടിരക്ഷപ്പെട്ടത്.

മോഷ്ടാക്കളുടെ ഷൂസും മുറിക്കാനുപയോഗിച്ച കത്തിയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

നല്ല കാതലുള്ള ചന്ദനമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ് പരിയാരം പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു.

വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചിട്ടും അവര്‍ സ്ഥലത്തെത്തിയില്ലെന്ന് ആരോപണമുണ്ട്.

പരിയാരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കാലത്ത് വ്യാപകമായ ചന്ദനമോഷണം പതിവാണെന്നും മോഷണം തടയാന്‍ പോലീസ് ജാഗ്രത പാലിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

തിരുവട്ടൂര്‍, അമ്മാനപ്പാറ, കാരക്കുണ്ട് പ്രദേശങ്ങളില്‍ നിരവധി ചന്ദനമരങ്ങള്‍ ഉള്ളതിനാല്‍ ഈ ഭാഗത്ത് മോഷ്ടാക്കളുടെ ശല്യം ഏറെയാണ്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!