സന്തോഷ് ട്രോഫി, കേരളാ ടീമിനെ പ്രഖ്യാപിച്ചു ; വി. മിഥുന്‍ ക്യാപ്റ്റന്‍

കൊച്ചി : സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റനായി തെരഞ്ഞെടുത്ത ഗോള്‍കീപ്പര്‍ താരം വി മിഥുന്‍ ഉള്‍പ്പെടെ 20 അംഗങ്ങളാണ് ടീമിലുളളത്.

ഇതില്‍ 13 പേരും പുതുമുഖങ്ങളാണ്. സച്ചിന്‍ സുരേഷ്, അജിന്‍ ടോം, അലക്സ് സജി, റോഷന്‍ വി ജിജി, ഹൃഷിദത്ത്, വിഷ്ണു, എമില്‍ ബെന്നി, വിബിന്‍ തോമസ്, സഞ്ജു ജി, ശ്രീരാഗ് വിജി, ലിയോണ്‍ അഗസ്റ്റിന്‍, താഹിര്‍ സമാന്‍,

ജിജോ ജോസഫ്, റിഷാദ്, അഖില്‍, ശിഹാദ് നെല്ലിപറമ്പന്‍, മൗസുഫ് നിസാന്‍, ജിഷ്ണു ബാലകൃഷ്ണന്‍, ജിതിന്‍ എം എസ് എന്നിവരാണ് ടീം അംഗങ്ങള്‍. കഴിഞ്ഞവര്‍ഷം സന്തോഷ് ട്രോഫിയില്‍ കളിച്ച രണ്ടു താരങ്ങള്‍ മാത്രമാണ് നിലവിലെ ടീമിലുള്ളത്.

ബിനോ ജോര്‍ജാണ് കോച്ച്. സഹ പരിശീലകന്‍ ടി ജി പുരുഷോത്തമന്‍. സജി ജോയി ഗോള്‍ കീപ്പര്‍ കോച്ച്. മാനേജര്‍ റെജിനോള്‍ഡ് വര്‍ഗീസ്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!