തളിപ്പറമ്പ്: കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് സതീശന് പാച്ചേനിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്ത്തകന് വീണ്ടും സത്യാഗ്രഹത്തിന്.
തളിപ്പറമ്പ് പുളിമ്പറമ്പിലെ ജോസ് തോണിക്കുഴിയാണ് ഇന്ന് രാവിലെ 10 മുതല്‍ 12 വരെ തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരത്തിന് മുന്നില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തുന്നത്.

വീട്ടില്‍ കയറി അക്രമം നടത്തിയവരെ മൂന്ന് മാസമായിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നേരത്തെ ജൂലായ്-10 ന് തളിപ്പറമ്പ് പോലീസ് സ്റ്റേഷന് മുന്നില്‍ സത്യാഗ്രഹം നടത്തിയ ഇദ്ദേഹം കഴിഞ്ഞ ആഗസ്റ്റ് 15 ന് ഡിസിസി പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് സത്യാഗ്രഹം പ്രഖ്യാപിച്ചതായിരുന്നുവെങ്കിലും കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് മാറ്റിവെച്ചതായിരുന്നു.
തനിക്കെതിരെ സി പി എം പ്രവര്‍ത്തകര്‍ അക്രമം നടത്തിയപ്പോള്‍ ഇടപെടാതെ മാറി നിന്നതില്‍ പ്രതിഷേധിച്ചാണ് പാച്ചേനി രാജി വെക്കണമെന്ന ആവശ്യവുമായി സമരത്തിനിറങ്ങുന്നതെന്ന് ജോസ് തോണിക്കുഴി പറഞ്ഞു.
ബാനര്‍ പ്രദര്‍ശിപ്പിച്ച് മൈക്ക് ഉപയോഗിക്കാതെയാണ് കുത്തിയിരിപ്പ് സമരം.
താന്‍ രചിച്ച രണ്ട് കവിതകള്‍ സത്യാഗ്രഹത്തില്‍ ആലപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് അക്രമഭീഷണിയുണ്ടെന്ന് കാണിച്ച് തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
