ഒടുവില്‍ നീചന്‍ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി–പെണ്‍കുട്ടിയെ കയറിപ്പിടിച്ച സ്‌കൂട്ടര്‍ യാത്രികന്‍ കുടുങ്ങി-

തളിപ്പറമ്പ്: അങ്ങനെ ഒടുവില്‍ അവന്‍ വലയിലായി, പാല്‍ വാങ്ങാന്‍ പോകുകയായിരുന്ന 13 കാരിയായ പെണ്‍കുട്ടിയെ വഴിയില്‍ വെച്ച് കയറിപ്പിടിച്ച സ്‌കൂട്ടര്‍ യാത്രികനായ യുവാവാണ് തളിപ്പറമ്പ് പോലീസിന്റെ വലയില്‍ കുടുങ്ങിയത്.

ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു.

കഴിഞ്ഞ 13 ന് ചൊവ്വാഴ്ച്ച വൈകുന്നേരം 4.15ന് ഭ്രാന്തന്‍ കുന്ന് പാലകുളങ്ങര റോഡിലായിരുന്നു സംഭവം.

പെണ്‍കുട്ടി നടന്നു പോകവെ അടുത്തെത്തി വഴി ചോദിച്ച യുവാവ് പെട്ടെന്ന് കയറി പിടിക്കുകയായിരുന്നുവെന്നാണ് പരാതി.

പെണ്‍കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും യുവാവ് സ്‌കൂട്ടറുമായി തൃച്ചംബരം ഭാഗത്തേക്ക്  കടന്നു പോകുകയും ചെയ്തു.

എസ് ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ സി സി ടി വി കാമറകള്‍ പരിശോധിച്ചാണ് യുവാവിന്റെ ദൃശ്യം കണ്ടെത്തിയത്.

സംഭവം നടന്ന് ഒരാഴ്ച്ചക്കുള്ളില്‍ പ്രതി വലയിലായത് തളിപ്പറമ്പ് പോലീസ് നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലാണ്.

ഇയാള്‍ ഓടിച്ചിരുന്ന ഹീറോ ഹോണ്ട ഫോര്‍ ജി സ്‌കൂട്ടര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. സ്‌കൂട്ടറുമായി കണ്ണൂരില്‍ ബാങ്ക് ജീവനക്കാരനാണ് പിടിയിലായ യുവാവെന്ന് പോലീസ് പറഞ്ഞു.

രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!