സംസ്ഥാന ജിവനക്കാര്‍ക്കുള്ള ക്ഷാമബത്ത ഇനിയും വൈകരുത്-കെ കെ .രാജേഷ് ഖന്ന.

തളിപ്പറമ്പ്: സംസ്ഥാന ജിവനക്കാര്‍ക്ക് ലഭിക്കാനുള്ള ക്ഷാമബത്ത അനുവദിക്കാന്‍ ഇനിയും വൈകരുതെന്ന് എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ രാജേഷ് ഖന്ന. അവശ്യപ്പെട്ടു.

ഡി.എ കുടിശിക നാല് ഗന്ധു അനുവദിക്കുക, ശമ്പള പരിഷ്‌കരണം ഉത്തരവാകുക, മരവിപ്പിച്ച ലിവ് സറണ്ടര്‍ പുനസ്ഥാപിക്കുക, ശമ്പളം കട്ട് ചെയ്യുന്നത് അവസാനിപ്പിക്കുക തുടങ്ങിയ അവശ്യങ്ങള്‍ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയിസ് ആന്റ് ടിച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍-സെറ്റോ-തളിപ്പറമ്പ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വിളിച്ച് ഉണര്‍ത്തല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സെറ്റോ താലൂക്ക് ചെയര്‍മാന്‍ കെ.വി.മഹേഷ് അധ്യക്ഷത വഹിച്ചു. കെ പി എസ് ടി എ ജില്ലാ പ്രസിഡന്റ് സി.വി.സോമനാഥന്‍, കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ കെ രാജേഷ്, കെ എം സി എസ് എ നേതാവ് വി വി ഷാജി, കെ പി സി ടി എ നേതാവ് പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു. പി.വി.സജീവന്‍ സ്വാഗതവും കെ.കെ അബ്ദുള്ള നന്ദിയും പറഞ്ഞു.

സമരത്തിന് പി നന്ദകുമാര്‍, പി സി സാബു, ജെന്നിഫര്‍ വര്‍ഗീസ്, പി വി വിനോദ്, സി എം പ്രസിത, കുബേരന്‍ നമ്പൂതിരി, കെ സുനില്‍കുമാര്‍, എസ് ആര്‍ ശ്രീജീത്ത്, എം സനീഷ്, ജസ്റ്റിന്‍ വര്‍ഗീസ്, കെ.ആര്‍ ചന്ദ്രശേഖരന്‍, കെ പി സി ഹാരിസ്, അനിഷ് ഓടക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!