ഏഴ് വര്‍ഷം പഴക്കമുളള ഷംസീനയുടെ തിരോധാനത്തിന് തുമ്പുണ്ടായതിന് പിന്നില്‍ സിഐ കെ.വി.ബാബുവിന്റെ അന്വേഷണമികവ്

എഴുതി തള്ളപ്പെടുമായിരുന്ന ഷംസീനയുടെ തിരോധാനത്തിന് തുമ്പുണ്ടാക്കിയ  സി.ഐ കെ.വി.ബാബുവിന് അഭിനന്ദന പ്രവാഹം. ചരിത്രാന്വേഷിയായ സി.എ കേരളാ പോലീസിന്‍റെ അന്വേഷണ രീതികളില്‍ പുതു ചരിത്രം രചിച്ചുവെന്ന് ജനങ്ങള്‍….

പരിയാരം: പരിയാരം സി ഐ കെ.വി.ബാബു ചരിത്രരചയിതാവ് മാത്രമല്ല, കേരളാ പോലീസിന്റെ ചരിത്രത്തിലാദ്യമായി പുതിയൊരു അന്വേഷണ ചരിത്രം കൂടി രചിച്ച് വേറിട്ടുനില്‍ക്കുന്നു.

എഴുതി തള്ളപ്പെടുമായിരുന്ന ഷംസീനയുടെ തിരോധാനത്തിന് തുമ്പുണ്ടായതിന് പിന്നില്‍ കെ.വി.ബാബു എന്ന സിഐയുടെ അന്വേഷണമികവ്. ആരും ശ്രദ്ധിക്കാതെപോയ കുത്തിവരച്ചിട്ട എഴുത്ത് വീണ്ടെടുത്തത് കൊണ്ടുമാത്രമാണ് ഷംസീനയെ പോലീസിന് കണ്ടുപിടിക്കാനായത്.

വീടുവിട്ടു പോയതിന് ശേഷം ഒരിക്കല്‍ പോലും ബന്ധുക്കളേയോ സുഹൃത്തുക്കളേയോ ഫോണിലോ കത്തിലോ ബന്ധപ്പെടാതെ അതീവ ജാഗ്രത പാലിച്ച ഷംസീന ഖുര്‍ആനില്‍ ഒളിപ്പിച്ച രഹസ്യത്തില്‍ നിന്നാണ് ഏഴു വര്‍ഷക്കാലമായി ഒരു കുടുംബത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ തിരോധാനത്തിന്റെ ചുരുളഴിഞ്ഞത്.

ഷംസീനയുടെ തരോധാനത്തെ തുടര്‍ന്ന് നിരവധി നിറംപിടിപ്പിച്ച കഥകള്‍ നാട്ടില്‍ പരന്നിരുന്നു. ഏറ്റവുമൊടുവില്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ ഐ എ ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതോടെ ഇവര്‍ വിദേശത്തേക്ക് കടന്നതായും നാട്ടില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു.

എല്ലാ ആശങ്കകള്‍ക്കും വിരാമമിട്ടാണ് സി ഐ സമര്‍ത്ഥമായ നീക്കത്തിലൂടെ യുവതിയെ കണ്ടെത്തിയത്. കാക്കിക്കുള്ളിലെ ചരിത്രകാരനെന്ന ഖ്യാതി നേടിയ കെ.വി.ബാബു കാക്കിക്കുള്ളിലെ ചരിത്രകാരനും നിരവധി ചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.

കൊയ്യം സ്വദേശിയായ ഇദ്ദേഹം തളിപ്പറമ്പിലാണ് താമസിക്കുന്നത്. ഏറ്റെടുത്ത എല്ലാ കേസുകളിലും കുറ്റകൃത്യങ്ങള്‍ക്ക് സമര്‍ത്ഥമായി തുമ്പുണ്ടാക്കിയ കെ.വി.ബാബു കേരളാ പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു അന്വേഷണത്തിലൂടെ പുതിയ ചരിത്രം രചിച്ചത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!