ഏഴാമത് അന്താരാഷ്ട്ര കേരള ചരിത്ര കോണ്‍ഫറന്‍സിന് തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് വേദിയാവുന്നു.

തളിപ്പറമ്പ്: ഏഴാമത് അന്താരാഷ്ട്ര കേരള ചരിത്ര കോണ്‍ഫറന്‍സിന് തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് വേദിയാവുന്നു.

15 മുതല്‍ 17 വരെ മൂന്ന് ദിവസങ്ങളായി നടക്കുന്ന കോണ്‍ഫറന്‍സില്‍ നൂറിലേറെ ചരിത്ര പണ്ഡിതന്‍മാര്‍ പങ്കെടുക്കും.

ന്യൂയോര്‍ക്ക് ബിംഗ്ഹാം ടണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫ.രവി.എ.പാലാട്ട്, ജെഎന്‍യുവിലെ ഡോ.ഷെറീന്‍ രത്‌നാകര്‍, ഇറ്റലി യൂണിവേഴസിറ്റി ഓഫ് ചിലിയിലെ പ്രഫ. വാസ്‌കോ ലാ സില്‍വിയ, പ്രഫ.എം.ജി.എസ്.നാരായണന്‍, പ്രഫ.ഒ ഫീറ ഗം ലിയേല്‍, പ്രഫ.ഗോപിനാഥ് രവീന്ദ്രന്‍, പ്രഫ.സുനില്‍ പി.ഇളയിടം എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ ചരിത്രകാരന്‍മാരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

തിരൂരില്‍ നടന്ന ആറാം സമ്മേളനത്തിന്റെ പ്രൊസീഡിംങ്ങ്‌സ് ഇതോടൊപ്പം പുറത്തിറക്കും.

നിരവധി ഗവേഷകരും അധ്യാപകരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 15 ന് രാവിലെ 10ന് പ്രഫ.രവി എ. പാലാട്ട് ഉദ്ഘാടനം ചെയ്യും.

സി ഡി എം ഇ എ ജന.സെക്രട്ടറി അള്ളാംകുളം മഹമ്മൂദ് അധ്യക്ഷത വഹിക്കും. ഡോ.എം.ജി.എസ്.നാരായണന്‍ ആ മുഖ പ്രഭാഷണം നടത്തും. പ്രഫ.പി.ടി.അബ്ദുള്‍ അസീസ്, പ്രഫ.കെ.ഗോപാലന്‍കുട്ടി, കെ.അബ്ദുള്‍ ഖാദര്‍ ,പി.ശിവദാസന്‍ എന്നിവര്‍ പ്രസംഗിക്കും.

17 ന് രാവിലെ 11.30ന് നടക്കുന്ന സമാപന സമ്മേളനം കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രാളര്‍ ഡോ. പി.ജെ. വിന്‍സെന്റ് ഉദ്ഘാടനം ചെയ്യും.

രണ്ടായിരത്തോളം പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ സംബന്ധിക്കുമെന്ന് പ്രഫ.പി.ടി.അബ്ദുള്‍ അസീസ്, ഡോ.എ.ഇ.ഷെഫി, ഡോ. ടി.പി.നബീസ ബേബി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!