ഷെയര്‍ഇറ്റ് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെതിരെ പോക്‌സോ പ്രകാരം കേസ്.

തളിപ്പറമ്പ്: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിക്ക് പീഡനം, കരിമ്പം സ്വദേശിയായ യുവാവിനെതിരെ പോക്‌സോ കേസ്.

ഷെയര്‍ഇറ്റ് വഴി പരിചയപ്പെട്ട ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ സംഭവത്തിലാണ് ഹുസൈന്‍ എന്ന യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

മൂന്നാഴ്ച്ച മുമ്പാണ് ഷെയര്‍ഇറ്റ് എന്ന സമൂഹമാധ്യമം വഴി പെണ്‍കുട്ടി ഹുസൈനെ പരിചയപ്പെട്ടത്.

ഇക്കഴിഞ്ഞ ജനുവരി 20 ന് രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനായി ബസ് കയറാന്‍ സ്‌റ്റോപ്പില്‍ കാത്തുനില്‍ക്കവെ ബൈക്കുമായി എത്തിയ ഹുസൈന്‍ സ്‌കൂളില്‍ ഇറക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപേയി കൊളത്തൂരിലെ വിജനമായ റബ്ബര്‍തോട്ടത്തിലേക്ക് കൊണ്ടുപോയി മാനഭംഗപ്പെടുത്തിയതായാണ് പരാതി.

ഹുസൈന്‍ കരിമ്പം എന്നുമാത്രമേ അറിയുകയുള്ളൂവെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

ഇയാള്‍ക്ക് മറ്റെന്തെങ്കിലും പേരുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

സൈബര്‍സെല്ലിന്റെ സഹകരണത്തോടെ യുവാവിനെ തിരിച്ചറിഞ്ഞതായാണ് സൂചന.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!