അക്രമി സംഘത്തിന്റെ വിളയാട്ടം ; എസ്.എഫ്.ഐ കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളജ് യൂണിറ്റ് സമ്മേളനം മാറ്റി

തളിപ്പറമ്പ്: കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളജില്‍ അക്രമി സംഘത്തിന്റെ വിളയാട്ടത്തെ തുടര്‍ന്ന് എസ് എഫ് ഐ യൂണിറ്റ് സമ്മേളനം മാറ്റിവെച്ചു. വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ച സമ്മേളനമാണ് തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം മാറ്റിയത്.

പുറത്തുള്ള ഒരു സംഘം ആളുകള്‍ ബൈക്കുകളിലെത്തി മെന്‍സ് ഹോസ്റ്റലില്‍ കടന്ന് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് എസ്.എഫ്.ഐ യിലെ വലിയൊരു വിഭാഗം ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് യൂണിറ്റ് സമ്മേളനം മാറ്റിയതെന്നാണ് സൂചന.

അതിനിടെ അക്രമസംഭവത്തെ എസ്.എഫ്.ഐ ജില്ലാ കമ്മററിയും ഏരിയാ കമ്മറ്റിയും അപലപിച്ചിട്ടുണ്ട്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!