പട്ടുവം ദീനസേവനസഭ ആദ്യബാച്ചില്‍പെട്ട സിസ്റ്റര്‍ ശാന്ത ഡി എസ് എസ് നിര്യാതയായി-

തളിപ്പറമ്പ് :പട്ടുവം ദീനസേവനസഭ സെന്റ് ആഞ്ചല കോണ്‍വെന്റിലെ സിസ്റ്റര്‍ ശാന്ത (70) നിര്യാതയായി.

ദീനസേവനസഭയുടെ ആദ്യബാച്ചിലെ സിസ്റ്റര്‍ ആണ്.

പിലാത്തറ, പരിയാരം മരിയപുരം, തിരുവനന്തപുര മണ്‍വിള, മാടായി, ഏറ്റുകുടുക്ക എന്നിവിടങ്ങളിലെ കോണ്‍വെന്റുകളില്‍ സേവനം ചെയ്തിട്ടുണ്ട്.

പയ്യാവൂര്‍ സ്വദേശിനിയാണ്.

പരേതരായ മത്തായി- ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്.

സഹോദരങ്ങള്‍: പരേതരായ അബ്രഹാം, തോമസ്, മറിയക്കുട്ടി. സംസ്‌കാരം പട്ടുവം സ്‌നേഹനികേതന്‍ ആശ്രമ സെമിത്തേരിയില്‍ നടന്നു.

കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ഇടവക വികാരി ഫാ: ജോസ്, ഫെറോന വികാരി ഫാ: ബെന്നി മണപ്പാട്ട്, ബിഷപ്പിന്റെ സെക്രട്ടരി ഫാ: ജോസഫ് ഡിക്രൂസ് എന്നിവരും കാര്‍മ്മികത്വത്തില്‍ പങ്കെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!